Wednesday, March 11, 2026 Last Updated 26 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.25 PM

തൊഴിലെടുക്കുന്നവര്‍ വര്‍ഗീയമായി ചേരി തിരിയുന്നത്‌ ആത്മഹത്യാപരം: മന്ത്രി വി. ശിവന്‍കുട്ടി

uploads/news/2026/02/825549/1.jpg

കോട്ടയം: തൊഴിലാളികളുടെ തൊഴിലും കൂലിയും, സംഘടിക്കാനുള്ള അവകാശവും കേന്ദ്ര ഭരണ കുടം ദുര്‍ബലപ്പെടുത്തുവാന്‍ നോക്കുമ്പോള്‍ തൊഴിലെടുക്കുന്നവര്‍ വര്‍ഗീയമായി ചേരി തിരിയുന്നത്‌ ആത്മഹത്യാപരമാണെന്നു മന്ത്രി വി.ശിവന്‍കുട്ടി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മതേതരത്വം ഉറപ്പാക്കുന്ന ജനവിധിയിലൂടെ മാത്രമേ മൂല്യങ്ങള്‍ കാക്കാനാകൂ എന്നും കോട്ടയത്തു സി.ഐ.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വര്‍ഗീയതക്കെതിരെ തൊഴില്‍ശക്‌തി എന്ന പരിപാടി ഉദ്‌ഘാടനം ചെയ്‌തു മന്ത്രി പറഞ്ഞു.
തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ക്കെതിരായ ചെറുത്ത്‌ നില്‍പ്പില്‍ കേരളത്തിലെ തൊഴില്‍ വകുപ്പ്‌ തൊഴിലാളികള്‍ക്കൊപ്പം പൊരുതുകയാണ്‌. പൊതുപണിമുടക്കിനു കേരളത്തില്‍ അഭൂതപൂര്‍വമായ പിന്തുണയാണു ലഭിച്ചത്‌.
ആ പോരാട്ടത്തിന്റെ ഭാഗമായി തന്നെയാണു കേരളത്തിലെ എല്‍.ഡി.എഫ്‌ സര്‍ക്കാരിനെ നിലനിര്‍ത്താനും തുടര്‍ ഭരണത്തിനായി രംഗത്തിറങ്ങാനും തീരുമാനിച്ചത്‌. ജില്ലയിലെ എല്ലാ ബൂത്തിലും വര്‍ഗീയതക്കെതിരെ തൊഴില്‍ ശക്‌തി പരിപാടി സംഘടിപ്പിക്കുന്നതാണ്‌. യോഗത്തില്‍ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്‌ റെജി സഖറിയ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.അനില്‍കുമാര്‍, സിഐടിയു സംസ്‌ഥാന കമ്മിറ്റി അംഗം കെ.കെ. ഗണേശന്‍, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സി.ജെ. ജോസഫ്‌, ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗം ടി.എസ്‌.രജ്‌ഞ എന്നിവര്‍ പ്രസംഗിച്ചു. ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ വി.കെ.സുരേഷ്‌ സാ്വഗതവും, കെ.ബി. രമ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Sunday 15 Feb 2026 12.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW