-->
കോട്ടയം: കോണ്‍ഗ്രസിന്റെ ദേശീയ കാഴ്‌ചപ്പാടും വിശാലമായ ജനാധിപത്യവുമാണ് എന്നെ കോണ്‍ഗ്രസുകാരനാകാന്‍ പ്രേരിപ്പിച്ചതെന്നും ഏത് ഭരണം വന്നാലും ഞാന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കമെന്നും നടന്‍ രമേശ് പിഷാരടി. കോട്ടയത്തു നടക്കുന്ന സംസ്‌കാരസാഹിതി ഉത്സവ് 2026 ന്റെ ഭാഗമായി സംഘടിപ്പിച്ച സിനിമ-രാഷ്‌ട്രീയം - സമൂഹം എന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചലച്ചിത്ര സംവിധായകന്‍ ജോസ് തോമസ് മോഡറേറ്ററായിരുന്നു. സംവിധായകന്‍ ജോഷി മാത്യു ,കോട്ടയം രമേശ്, എന്‍.വി. പ്രദീപ്‌കുമാര്‍, ചലച്ചിത്ര താരം രവീന്ദ്രന്‍, ജയേഷ് തമ്പാന്‍ ,തോമസ് പാലത്തറ എന്നിവര്‍ സംബന്ധിച്ചു.നാടകമേളയില്‍ സത്യന്‍ സ്‌മാരക വായനശാലയുടെ സ്വപ്‌നവേട്ട, തിരുവനന്തപുരം നാടകകരയുടെ കൃഷ്‌ണ നീ എന്നെ അറിയില്ലേ,ന്യൂ ക്രിയേഷന്‍ മീഡിയയുടെ കുടുംബയോഗം എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചു.