Wednesday, March 11, 2026 Last Updated 3 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.25 PM

യാത്രക്കാരന്‍ മരിക്കാന്‍ ഇടയായ സംഭവം: പ്രതിയായ ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റില്‍

കോട്ടയം: മദ്യപിച്ചു വാഹനമോടിച്ച്‌ ഉണ്ടായ അപകടത്തില്‍ യാത്രക്കാരന്‍ മരിക്കാന്‍ ഇടയായ സംഭവം പ്രതിയായ ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റില്‍. കുടവച്ചൂര്‍ അച്ചിനകം ഭാഗത്തു കാരാപ്പള്ളി വീട്ടില്‍ ലിജോ ജോണ്‍ ആണ്‌ അറസ്‌റ്റിലായത്‌. ഗാന്ധിനഗര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ കൈപ്പുഴമുട്ട്‌ - കായിച്ചിറ റോഡേ കൈപ്പുഴമുട്ട്‌ ഭാഗത്തു നിന്നും കായിച്ചിറ ഭാഗത്തേക്കു മദ്യപിച്ച്‌ ഓട്ടോറിക്ഷ ഓടിച്ചു കൊണ്ടു വന്നു റോഡിന്റെ സൈഡില്‍ നിന്ന തെങ്ങില്‍ ഇടിച്ച്‌ ഓട്ടോറിക്ഷയിലെ യാത്രക്കാരനായ വെച്ചൂര്‍ വില്ലേജില്‍ കുടവച്ചൂര്‍ കരയില്‍ ചാമിശേരി വീട്ടില്‍ ജോസഫ്‌ മരണണപ്പെട്ടിരുന്നു.
ഗാന്ധിനഗര്‍ പോലീസ്‌ സ്‌േറ്റഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവറെ അറസ്‌റ്റു ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Sunday 15 Feb 2026 12.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW