-->
കോട്ടയം: മഞ്ഞക്കുറ്റിയിട്ട വസ്‌തു ആരും വാങ്ങുന്നില്ല, സില്‍വര്‍ ലൈന്‍ പദ്ധതിക്കു കേന്ദ്ര അനുമതി ലഭിക്കാതെ വരുകയും കേരളം പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തില്‍ തങ്ങളെ നിയമക്കുരുക്കില്‍ നിന്നു മോചിപ്പിക്കണമെന്നു പദ്ധതി പ്രദേശത്തെ ജനങ്ങള്‍. സില്‍വര്‍ ലൈന്‍ പദ്ധതി പദ്ധതി ഉപേക്ഷിച്ച് ആര്‍.ആര്‍.ടി.എസ് പദ്ധതിക്കുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ സംസ്‌ഥാനം തുടങ്ങി. സില്‍വര്‍ ലൈന്‍ സാമൂഹിക പഠനത്തിനുവേണ്ടി നിര്‍ദിഷ്‌ഠ പാത കടന്നുപോകുന്ന സ്‌ഥലങ്ങളിലെ ഭൂവുടമകളുടെ സര്‍വേ നമ്പര്‍ ഉള്‍പ്പെടുത്തി ഇറക്കിയ ഉത്തരവുകള്‍ പിന്‍ വലിക്കണം. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂമി പണയപ്പെടുത്തി വായ്‌പ എടുക്കാനോ വില്‍ക്കാനോ കഴിയാതെ വലയുകയാണ് ഉടമകള്‍. ബാങ്കുകള്‍ വായ്‌പ നല്‍കുന്നില്ല.
കച്ചവടം ഉറപ്പിച്ചവര്‍ പോലും പദ്ധതി പ്രദേശത്തെ ഭൂമി എന്ന അറിയുന്നതോടെ വസ്‌തു വാങ്ങാതെ പിന്‍വാങ്ങും. കുട്ടികളുടെ പഠനത്തിന്, മക്കളുടെ വിവാഹത്തിന്, ചികിത്സയ്‌ക്ക് ഒക്കെ പണമില്ലാതെ വലയുന്നവര്‍ ഏറെയാണ്. സര്‍ക്കാര്‍ പുതിയ പദ്ധതിയായ ആര്‍.ആര്‍.ടി.എസ് പ്രഖ്യാപിച്ചെങ്കിലും സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ച് എന്ന് ഉറപ്പു നല്‍കുകയോ കല്ലിടുന്നതിന് ഇറക്കിയ ഉത്തരവു പിന്‍വലിക്കുകയോ ചെയ്‌തിട്ടില്ല. വസ്‌തു വിലകുറച്ചു വില്‍പ്പനയ്‌ക്കു വെച്ചാല്‍ പോലും ആര്‍ക്കും വേണ്ടെന്നും സ്‌ഥല ഉമടകള്‍ പറയുന്നു. ഭൂവുടമകളുടെ സ്‌ഥലം ക്രയവിക്രയം നടത്തുന്നതിനും ബാങ്ക് ലോണ്‍ ലഭിക്കുന്നതിനും അവസരം ഒരുക്കണമെന്നും സില്‍വര്‍ ലൈന്‍ പ്രതിഷേധക്കാരുടെ മേല്‍ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയര്‍മാന്‍ ബാബുകുട്ടന്‍ചിറ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.