-->
കോട്ടയം:റെയില്‍വേ സ്‌ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്‌തുവരുന്ന കോട്ടയം റെയില്‍വേ എല്‍.എ. ഓഫീസിലെ വൈദ്യുതി വിശ്‌േഛദിച്ചതിനെത്തുടര്‍ന്ന് ജീവനക്കാരുടെ ശമ്പളം എടുക്കാന്‍ കഴിയുന്നില്ലെന്ന് പരാതി. 4000 രൂപയാണു വൈദ്യുതി ചാര്‍ജായി അടയ്‌ക്കാനുള്ളത്.ഈ പണം അടയ്‌ക്കാത്തതിനാലാണ് വൈദ്യുതി വകുപ്പ് ജീവനക്കാന്‍ വൈദ്യുതി വിച്‌ഛേദിച്ചത്. വൈദ്യുതി ഇല്ലാത്തതിനാല്‍ ശമ്പളവും മറ്റ് അലവന്‍സുകളുടെയും ബില്ലുകള്‍ മാറാന്‍ കഴിയാത്ത സ്‌ഥിതിയാണുള്ളത്. ജീവനക്കാര്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.