-->
മട്ടന്നൂര്‍: തലശ്ശേരി മൈസൂര്‍ അന്തര്‍ സംസ്‌ഥാനപാതയിലെ മാക്കൂട്ടം ചുരം റോഡിന്റെ രണ്ടാം റീച്ചിന്റെ പ്രവര്‍ത്തിക്ക് തുടക്കമായി.വര്‍ഷങ്ങളായി കിലോമീറ്റര്‍ ഓളം പൊട്ടി പൊളിഞ്ഞ അവസ്‌ഥയിലായിരുന്നു. പാതയുടെ ഇനി ശേഷിക്കുന്ന മൂന്ന് കിലോമീറ്ററിന്റെ നവീകരണത്തിനായി നാലുകോടി രൂപ അനുവദിക്കുകയും ചെയ്‌തതോടെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. കുടകില്‍ നിന്നും കണ്ണൂര്‍ വിമാനത്താളത്തിലേക്കുള്ള പ്രധാന റോഡെന്ന പരിഗണനയില്‍ 25 കോടിയോളം രൂപ വ്യത്യസ്‌ഥ ഫണ്ടുകളിലായി ചുരംറോഡിനായി നീക്കിവെചത്തോടെയുള്ള നവീകരണ പ്രവര്‍ത്തിയാണ് പൂര്‍ത്തിയായി വരുന്നത്.
കൂട്ടുപുഴ മുതല്‍ മാക്കൂട്ടം വരെയുളള ഭാഗം നേരത്തെ നവീകരിച്ച് ഉദ്‌ഘാടനം നടത്തിയിരുന്നു. ഹനുമാന്‍ ക്ഷേത്രം മുതല്‍ പൊരുമ്പാടിവരെയുള്ള ആറുകിലോമീറ്റര്‍ വരുന്ന ഭാഗം 12.75 കോടി രൂപ ചിലവിലാണ് നവീകരിക്കുന്നത്. കര്‍ണ്ണാടക സംസ്‌ഥാന ഹൈവേ വികസന ഫണ്ട്, കേന്ദ്ര റോഡ് ഫണ്ട്, സംസ്‌ഥാന സര്‍ക്കാറിന്റെ പൊതുമരാമത്ത് വിഭാഗത്തില്‍ നിന്നുള്ള ഫണ്ട് എന്നിവ വിനിയോഗിച്ചുള്ള പ്രവ്യത്തികളാണ് വിവിധ റീച്ചുകളിലായി പുരോഗമിക്കുന്നത്. മഴ കൂടുതലുള്ള പ്രദേശമായതിനാലാണ് റോഡിന്റെ നവീകരണം വിവിധ ഘട്ടങ്ങളിലാക്കി നടത്തുന്നത്. മൂന്ന് റിച്ചുകളിലായി 11 കിലോമീറ്റര്‍ ചുരം പാത മഴയ്‌ക്ക് മുന്‍മ്പ് നവീകരിക്കാന്‍ തിരുമാനിച്ചിരുന്നു. ഇതിനായി 13.55 കോടിയും വകയിരുത്തി.
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയയപ്പോള്‍ തന്നെ വര്‍ക്ക് ഓഡര്‍ നല്‍കി നിര്‍മ്മാണത്തിനായി സൈറ്റ് കൈമാറി. നിലവിലെ പഴയ റോഡ് കിളച്ചു മാറ്റി വീതി കൂട്ടാവുന്ന ഇടങ്ങളില്‍ വീതി കൂട്ടി ഓവുചാലും കള്‍വെര്‍ട്ടുകളും പൂര്‍ത്തിയാക്കി മെക്കാഡം ടാറിംങ് പൂര്‍ത്തിയാകാനായിരുന്നു തീരുമാനം. കൂട്ടുപുഴ മുതല്‍ മാക്കൂട്ടം വരേയും ഹനുമാന്‍ ക്ഷേത്രം മുതല്‍ പെരുമ്പാടിവരേയും രണ്ട് റീച്ചുകളിലായി നിര്‍മ്മാണം തുടങ്ങി. ആദ്യഘട്ടത്തില്‍ ഫണ്ട് അനുവദിച്ച മൂന്ന് കിലോമീറ്ററോളം ഭാഗം ടാറിംങ്ങ് നടത്തി ഗതാഗതയോഗ്യമാക്കി. അവശേഷിക്കുന്ന ഭാഗത്തിന്റെ പ്രവര്‍ത്തി നേരത്തെ എത്തിയ മഴ മൂലം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കൂട്ടുപുഴ മുതല്‍ മാക്കുട്ടം വരെയുള്ള ഭാഗങ്ങളിലും പെരുമ്പാടിയില്‍ എത്തുന്നതിന് മുന്‍മ്പുള്ള മൂന്ന് കിലോമീറ്റര്‍ ഭാഗവുമാണ് പൂര്‍ത്തിയാക്കിയത്. അവശേഷിക്കുന്ന ഭാഗത്തിന്റെ നവീകരണമാണ് പൂര്‍ത്തിയായി വരുന്നത്. ഇനിയും ബാക്കിവന്ന ഭാഗത്തിന്റെ നവീകരണത്തിനാണ് നാലുകോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്.
16 കിലോമീറ്റര്‍ വരുന്ന ചുരം പാതയില്‍ പൂര്‍ണ്ണതോതിലുള്ള നവീകരണം ഇതോടെ യാഥാര്‍ത്ഥ്യമാകും. ബ്രഹ്‌മഗിരി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനത്തിലൂടെയാണ് ഈ അന്തര്‌സംസ്‌ഥാന പാത കടന്നു പോകുന്നത്. ദിനം പ്രതി നൂറുകണക്കിന് യാത്രാ വാഹനങ്ങളും അതില്‍ക്കൂടുതല്‍ വലുതും ചെറുതുമായ ചരക്ക് വാഹനങ്ങളും കടന്നു പോകുന്ന പാതായാണിത്.