-->
നടുവില്‍
പയ്ായവൂര്‍ ഊട്ടു ഉത്സവത്തിന്റെ ആചാരാനുഷ്‌ഠാനങ്ങള്‍ മറ്റുള്ള ക്ഷേത്ര ഉത്സവങ്ങളില്‍ നിന്നും വ്യത്യസ്‌തമാണ്. കേരള കര്‍ണാടക ജനതയുടെ വിശ്വാസ സംഗമഭൂമിയാണ് പയ്യാവൂര്‍. കുടകരും മലയാളികളും ഒന്നിച്ചു ചേര്‍ന്ന് ആഘോഷിക്കുന്ന ഊട്ടുത്സവം ദേശഭാഷകളുടെ അതിരുകള്‍ക്കപ്പുറം ഒത്തൊരുമയുടെ ആഘോഷമാണ്.
ഐതിഹ്യം
വില്ലാളിവീരനായ അര്‍ജുനന്‍ പരമശിവനില്‍ നിന്നും പാശുപതാസ്‌ത്രം നേടുന്നതിനായി തപസ്സ് ചെയ്‌തു. കഠിനമായ തപസ്സിനൊടുവില്‍ ഭക്‌തനെ പരീക്ഷിക്കുന്നതിനായി ശിവ പാര്‍വതിമാര്‍ കിരാത വേഷം എടുത്ത് പ്രത്യക്ഷപ്പെട്ടു. ഇതേസമയം മു കാസുരന്‍ പന്നിയുടെ രൂപത്തില്‍ തപസ്സനുഷ്‌ഠിക്കുന്ന അര്‍ജുനനു നേരെ പാഞ്ഞടുത്തു.
കിരാതനും താപസനും ഒരേസമയം പന്നിക്കുനേരെ അസ്‌ത്രങ്ങള്‍ തൊടുത്തു . ചത്തുവീണ പന്നിയുടെ അവകാശത്തിനായി രണ്ടുപേരും പരസ്‌പരം യുദ്ധം ചെയ്‌തു .പൊരിഞ്ഞ പോരാട്ടത്തിനിടയില്‍ കിരാതന്‍ തന്റെ വലതുകാല്‍ കൊണ്ട് അര്‍ജുനനെ പിറകോട്ട് തോണ്ടിയറിഞ്ഞു. അര്‍ജുനന്‍ പോയി വീണ സ്‌ഥലം വെകാലൂരെന്നും പിന്നീട് പയ്യാവൂര്‍ എന്നും അറിയപ്പെട്ടു. ഇവിടെ കാലങ്ങളോളം നടത്തപ്പെട്ട ഭഗവാനെ ഊട്ടുന്ന ചടങ്ങ് പിന്നീട് ഏതോ വറുതിക്കാലത് നിന്നു പോയെന്നും കുടകരുടെ അരിക്കാഴ്‌ചയും, പ്രദേശവാസികളുടെ വിഭവകാഴ്‌ചയും ചേര്‍ത്ത് ഊട്ട് ഉത്സവമായി പില്‍ക്കാലത്ത് ആഘോഷിച്ചു വരികയും ചെയ്യുന്നു.
ഉത്സവകാലത്ത് ഇവിടെയെത്തുന്ന ഭക്‌തര്‍ക്ക് അന്നദാനം പ്രധാന ചടങ്ങാണ്. ചടങ്ങിലെ പ്രധാന നിവേദ്യമായ വലിയ വട്ടളത്തില്‍ തയ്യാറാക്കുന്ന പായസം പ്രഥമന്‍ വിലക്ക് എന്നറിയപ്പെടുന്നു. ക്ഷേത്രത്തില്‍ ഉപാസിക്കുന്ന കിരാതമൂര്‍ത്തിയായ ശിവഭഗവാന് ഏറ്റവും പ്രിയങ്കരമായ നിവേദ്യമാണ് പ്രഥമന്‍ വിലക്ക്. ഭക്‌തര്‍ നേര്‍ച്ചയായി സമര്‍പ്പിക്കുന്ന പ്രഥമന്‍ വിലക്കെന്ന പായസം പ്രസാദമായി വിളമ്പുന്നു. അടപ്രഥമന്‍ പായസമാണ് ഇവിടെ തയ്യാറാക്കുന്നത്. പയ്യാവൂര്‍ ക്ഷേത്രത്തിലെ ഊട്ട് വളരെ പ്രശസ്‌തമാണ്. ക്ഷേത്രമുറ്റത്തോടു ചേര്‍ന്നുള്ള വിറകടുപ്പിലെ വലിയ വട്ടളത്തില്‍ തയ്യാറാക്കുന്നതിനാലാണ് വലിയ വട്ടളം പായസം എന്നറിയപ്പെടുന്നത്. അരി പൊടിക്കുന്നത് പരമ്പരാഗത രീതിയില്‍ ഉരലില്‍ ഇടിച്ചാണ്. നോമ്പുനോറ്റു നില്‍ക്കുന്ന സ്‌ത്രീകളാണ് ഇതിനു വേണ്ടി പ്രയത് നിക്കുന്നത്. തേങ്ങപ്പിഴിഞ്ഞ് പാല്‍ എടുക്കുന്നതും പായസം തയ്യാറാക്കുന്നതും നമ്പൂതിരിമാരാണ്.
അരിപ്പൊടി, തേങ്ങാപ്പാല്‍, ഗോതമ്പ്, ശര്‍ക്കര അല്ലെങ്കില്‍ പഞ്ചസാര നെയ്യ്, ഏലം, വാഴപ്പഴം എന്നിവയെല്ലാം ചേര്‍ത്താണ് പാലടപായസം തയ്യാറാക്കുന്നത്. നൂറിടങ്ങഴി അരിയാണ് പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നത്. 700 തേങ്ങ,110 കിലോ അരിയുമാണ് നിലവില്‍ പായസത്തിനുപയോഗിക്കുന്നതെന്ന് പയ്യാവൂര്‍ നെയ്യമൃത് സംഘം ഭാരവാഹിയായ രാജീവന്‍ തളിയില്‍ പറഞ്ഞു. ഇങ്ങനെ തയ്യാറാക്കുന്ന പായസം ക്ഷേത്രത്തിലെ നിവേദ്യത്തിനുപയോഗിച്ച ശേഷം അന്നദാനത്തോടൊപ്പം ഭക്‌തര്‍ക്ക് വിതരണം ചെയ്യു