-->
തലശേരി: ഇതിനകം ലോക ശ്രദ്ധയാകര്‍ഷിച്ച പൊന്ന്യത്തങ്കത്തിന് കതിരൂര്‍ പൊന്ന്യത്തെ ഏഴരക്കണ്ടത്തില്‍ അരങ്ങൊരുങ്ങി. ഇന്ത്യയിലും വിദേശങ്ങളിലുമുള്ള കളരി സംഘങ്ങളെ അണിനിരത്തി സംഘടിപ്പിക്കുന്ന പൊന്ന്യത്തങ്കം പകര്‍ത്താനും പഠിക്കാനും ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഗവേഷകരും ഗവേഷണ വിദ്യാര്‍ഥികളും ഇത്തവണ എത്തുമെന്ന പ്രത്യേകതയുമുണ്ട്. പരിപാടികള്‍ക്ക് ഈ മാസം 16ന് തിരിതെളിയും.
22 വരെനീളുന്ന ദിവസങ്ങളില്‍ കളരിപയറ്റിന് പ്രാമുഖ്യം നല്‍കി ഒപ്പം വ്യത്യസ്‌ഥ സാംസ്‌കാരിക പരിപാടികളും ഒരുക്കിയതായി ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എ.വി അജയകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ്, ഫോക് ലോര്‍ അക്കാദമി, കതിരൂര്‍ ഗ്രാമ പഞ്ചായത്ത്, പുല്ലാ്യേടി പാട്യം ഗോപാലന്‍ സ്‌മാരക വായനശാല എന്നിവ സഹകരിച്ചാണ് പൊന്ന്യത്തങ്കം സംഘടിപ്പിക്കുന്നത്. വടക്കന്‍ പാട്ടിലെ വീരയോദ്ധാക്കളായ കതിരൂര്‍ ഗുരിക്കളും തച്ചോളി ഒതേനനും അങ്കം വെട്ടി മരിച്ചു വീണ ഏഴരക്കണ്ടത്തില്‍ ഇവരുടെ ത്രസിപ്പിക്കുന്ന ഓര്‍മ്മകളുമായാണ് ഏഴു നാള്‍ നീളുന്ന പൊന്ന്യത്തങ്കത്തിന് ഇത്തവണയും അങ്കത്തട്ട് ഒരുക്കുന്നത്. പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
ഒന്നാം ദിനം കളരിപ്പയറ്റിന് പിറകെ പൂരക്കളി, കൈ കൊട്ടിക്കളി, അനാര്‍ക്കലി മരക്കാര്‍ ലൈവ് ഷോയും നടക്കും 17 ന് കണ്യാര്‍കളി, തിരുവാതിരക്കളി, വിധുപ്രതാപ് ഷോ, 18 ന് അലാമിക്കളി, നാടന്‍ പാട്ട്, നരേഷ് അയ്ര്‍ ഷേയാ, 19 ന് സച്ചിന്‍ വാര്യര്‍, ലി ബിന്‍ സ്‌കറിയ ഷോ, 20 ന് രമ്യ നമ്പീശന്‍, പ്രജിന്‍ പ്രതാപ് ഷോ, 21 ന് ഹരിശങ്കര്‍ ഷോ, അവസാനദിവസം ഗൗരി ലക്ഷ്‌മി ഷോയും അരങ്ങേറും. കതിരുര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. സുജയ, വൈസ് പ്രസിഡണ്ട്,പി.പി. സനല്‍, ഫോക് ലോര്‍ അക്കാദമിപ്രോഗ്രാം ഓഫീസര്‍ പി.വി. ലവ്‌ലിന്‍, സംഘാടക സമിതിയുടെ മറ്റ് ഭാരവാഹികളായ എസ്.കെ. അര്‍ജുന്‍, എന്‍.പി.വിനോദ് കുമാര്‍, എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.