Wednesday, March 11, 2026 Last Updated 6 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.24 PM

റെയില്‍ മൈത്രി ആപ്പ്‌ വികസിപ്പിച്ച്‌ കേരള പോലീസ്‌

കണ്ണൂര്‍: ട്രെയിനുകളിലെ കുറ്റകൃത്യങ്ങള്‍ കുറയ്‌ക്കുന്നതിനായി റെയില്‍ മൈത്രി ആപ്പ്‌ വികസിപ്പിച്ച്‌ കേരള പോലീസ്‌. ട്രെയിനുകളിലെ കുറ്റകൃത്യങ്ങള്‍ക്ക്‌ ഇരയാകുന്ന യാത്രക്കാരുടെ ജീവനും സ്വത്തിനും സ്വകാര്യതയും സംരക്ഷണം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഈ ആപ്പ്‌ വികസിപ്പിച്ചത്‌. കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ (പോള്‍ ആപ്പ്‌) ഡൗണ്‍ലോഡ്‌ ചെയ്‌ത് ജനമൈത്രി സേവനം ഉപയോഗിക്കാം. റെയില്‍വേ പോലീസിന്റെ 5 സേവനങ്ങള്‍ ഇതുവഴി ലഭ്യമാകും. ഒന്നാമതായി ട്രെയിനില്‍ ഒറ്റയ്‌ക്ക് യാത്ര ചെയ്ുന്നവര്‍ യ(സ്‌ത്രീകള്‍,കുട്ടികള്‍,മുതിര്‍ന്ന പൗരന്മാര്‍) സഹായം അഭ്യര്‍ത്ഥിച്ചാല്‍ റെയില്‍വേ പോലീസ്‌ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം പോലീസ്‌ ഉദ്യോഗസ്‌ഥര്‍ നേരിട്ടെത്തും.
രണ്ടാമതായി വിവിധ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ മറ്റു കടകള്‍ എന്നിവയുടെ വിവരം ആപ്പുവഴി ലഭിക്കും. മൂന്നാമതായി യാത്രക്കാര്‍ക്ക്‌ നഷ്‌ടമാകുന്ന വസ്‌തുക്കളുടെ ചിത്രങ്ങള്‍ ആപ്പ്‌ വഴി പോലീസ്‌ പ്രദര്‍ശിപ്പിക്കും. അവ ലഭിച്ച ട്രെയിന്‍, സ്‌ഥലം, തീയതി, ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ഥലം എന്നീ വിവരങ്ങളും ലഭ്യമാകും. നാലാമതായി യാത്രയ്‌ക്കിടെ യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിനെ രഹസ്യമായി അറിയിക്കാം. അവസാനമായി ട്രെയിനിനകത്ത്‌ പ്ലാറ്റ്‌ഫോമുകളിലോ ട്രാക്കിലോ നടക്കുന്ന സംഭവങ്ങളെ പറ്റിയും പൊതുജനങ്ങള്‍ക്ക്‌ ആപ്പ്‌ വഴി അറിയിക്കാം.

Ads by Google
Advertisement
Sunday 15 Feb 2026 12.24 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW