Friday, March 13, 2026 Last Updated 46 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.22 PM

മൂന്നാര്‍ ജി.എച്ച്‌. റോഡ്‌ സഞ്ചാരയോഗ്യമാകുന്നു

uploads/news/2026/02/825537/3.jpg

മൂന്നാര്‍: മൂന്നാര്‍ ജി.എച്ച്‌ റോഡിന്‌ ശാപമോക്ഷമാകുന്നു. മേഖലയിലെ ഏക ആശുപത്രിയായ ടാറ്റ ഹൈറേഞ്ച്‌ ആശുപത്രിയിലേക്കുള്ള പാതയായ മൂന്നാര്‍ ജി.എച്ച്‌ റോഡ്‌ തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി.
പാത നവീകരിച്ച്‌ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടു പല സമരങ്ങളും പരാതികളും നിവേദനങ്ങളും ഉണ്ടായിട്ടും നടപടിയായിരുന്നില്ല.
നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും ദേവികുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ റോഡ്‌ സഞ്ചാരയോഗ്യമാക്കുന്നതിനായി അനുവദിച്ചു.
നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണവും കഴിഞ്ഞ ദിവസം ആരംഭിച്ചു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇനി ബുദ്ധിമുട്ടാതെ സഞ്ചരിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ്‌ നാട്ടുകാര്‍.

Ads by Google
Advertisement
Sunday 15 Feb 2026 12.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW