Friday, March 13, 2026 Last Updated 31 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.22 PM

ശുചിത്വത്തോടൊപ്പം പരിസ്‌ഥിതി സംരക്ഷണവും: ഹരിതകേരളം മിഷന്‍ കാമ്പയിന്‍ തുടങ്ങി

uploads/news/2026/02/825534/4.jpg

തൊടുപുഴ: ആര്‍ത്തവ ശുചിത്വത്തോടൊപ്പം പരിസ്‌ഥിതി സംരക്ഷണവും കൈകോര്‍ക്കുന്ന ഹരിതകേരളം മിഷന്‍ കാമ്പയിന്‌ ജില്ലയില്‍ തുടക്കമായി. ജില്ലയിലെ തെരഞ്ഞെടുത്ത അഞ്ച്‌ കോളജുകളിലും ആറ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും വിദ്യാര്‍ഥിനികള്‍ക്ക്‌ മെന്‍സ്‌ട്രല്‍ കപ്പുകള്‍ വിതരണം ചെയ്‌തു.
ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരി ഗവ.ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മെന്‍സ്‌ട്രല്‍ കപ്പുകളുടെ വിതരണവും ബോധവല്‍ക്കരണ പരിപാടിയും വൈസ്‌ പ്രസിഡന്റ്‌ ഷെമീന നവാസ്‌ ഉദ്‌ഘാടനം ചെയ്‌തു. 200 ആര്‍ത്തവ കപ്പുകളാണ്‌ സ്‌കൂളില്‍ എത്തിച്ചത്‌.
കുട്ടിക്കാനം മരിയന്‍ കോളജ്‌ വിദ്യാര്‍ഥിനികള്‍ക്കായി മെന്‍സ്‌ട്രല്‍ കപ്പുകളുടെ വിതരണവും ബോധവത്‌കരണ പരിപാടിയും നടത്തി. കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. അജിമോന്‍ ജോര്‍ജ്‌ പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. 300 ഓളം വിദ്യാര്‍ഥിനികള്‍ക്ക്‌ മെന്‍സ്‌ട്രല്‍ കപ്പുകള്‍ നല്‍കി. പീരുമേട്‌ താലൂക്ക്‌ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ്‌ ഗൈനക്കോളജിസ്‌റ്റ് ഡോ. ടിന്റു പാറക്കല്‍ ക്ലാസെടുത്തു. എന്‍.എസ്‌.എസ്‌.കോര്‍ഡിനേറ്റര്‍ ഡോ. ഷീല അധ്യക്ഷത വഹിച്ചു.
ശാന്തമ്പാറ പഞ്ചായത്ത്‌ ഗവ.ആര്‍ട്‌സ് ആന്റ്‌ സയന്‍സ്‌ കോളജ്‌ മെന്‍സ്‌ട്രുവല്‍ കപ്പ്‌ വിതരണവും ബോധവല്‍ക്കരണം ക്ലാസും നടന്നു.
സ്‌പോണ്‍സറിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സേനാപതി ശശി ഉദ്‌ഘാടനം ചെയ്‌തു. ശാന്തന്‍ പാറ പഞ്ചായത്ത്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആതിര സുകുമാരന്‍ ക്ലാസുകളെടുത്തു. ആരോഗ്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പഴ്‌സണ്‍ ആശ ബിജു മെന്‍സ്‌ട്രല്‍ കപ്പ്‌ വിതരണം നടത്തി.

Ads by Google
Advertisement
Sunday 15 Feb 2026 12.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW