Sunday, March 15, 2026 Last Updated 10 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.22 PM

ജില്ലയിലെ ആദ്യ ബ്ലോക്ക്‌ പഞ്ചായത്തുതല അവലോകന യോഗം നടത്തി

അടിമാലി: മനുഷ്യ -വന്യജീവി സംഘര്‍ഷ ലഘുകരണ പരിപാടിയുടെ ഭാഗമായി കേരള വനം- വന്യജീവി വകുപ്പിന്റെ 10 ഇന കര്‍മ പരിപാടിയില്‍ ഒന്നായ മിഷന്‍ വൈല്‍ഡ്‌ പിഗ്‌ സംബന്ധിച്ച്‌ ഇടുക്കി ജില്ലയിലെ ആദ്യ ബ്ലോക്ക്‌ തല അവലോകന യോഗം അടിമാലി ഫോറസ്‌റ്റ് റേയിഞ്ചിന്റെ ആഭിമുഖ്യത്തില്‍ അടിമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ കാര്യാലയത്തില്‍ നടന്നു.
അടിമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
മൂന്നാര്‍ ഡിവിഷനല്‍ ഫോറസ്‌റ്റ് ഓഫിസര്‍ സാജു വര്‍ഗീസ്‌ വിഷയാവതരണം നടത്തി.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ ലൈസന്‍സ്‌ ഉള്ള ഷൂട്ടറെ ഉപയോഗിച്ച്‌ വെടിവെച്ച്‌ കൊന്ന്‌ സംസ്‌കരിക്കുന്നതിനു പഞ്ചായത്ത്‌ പ്രസിഡന്റിന്‌ അധികാരം നല്‍കിയത്‌ ഫലപ്രദമായി ഉപയോഗിക്കുന്നത്‌ സംബന്ധിച്ച്‌ യോഗം ചര്‍ച്ച ചെയ്‌തു.
ജില്ലാ-ബ്ലോക്ക്‌- ഗ്രാമ പഞ്ചായത്ത്‌ പ്രതിനിധികളും ബ്ലോക്ക്‌ പഞ്ചായത്തിനു കീഴില്‍ വരുന്ന ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിമാരും വിവിധ വകുപ്പ്‌ ഉദ്യോഗസ്‌ഥരും നേര്യമംഗലം, അടിമാലി റെയിഞ്ചുകളിലെ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരും പങ്കെടുത്തു.
യോഗത്തില്‍ അടിമാലി റേയിഞ്ച്‌ ഫോറസ്‌റ്റ് ഓഫിസര്‍ പി.സി രാജന്‍ സ്വാഗതവും മൂന്നാര്‍ അസിസ്‌റ്റന്റ്‌ കണ്‍സര്‍വേറ്റര്‍ സിബിന്‍ എന്‍.റ്റി നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Sunday 15 Feb 2026 12.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW