Sunday, March 15, 2026 Last Updated 12 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.22 PM

വാളറ പാട്ടിടമ്പ്‌ ഉന്നതിയിലെ കാട്ടുതീ: വ്യാപക നാശനഷ്‌ടം

അടിമാലി: വാളറ പാട്ടിടമ്പ്‌ ഉന്നതിയിലെ കാട്ടുതീയില്‍ വ്യാപക നാശനഷ്‌ടം. കാഞ്ഞിരവേലി വനമേഖലയോട്‌ ചേര്‍ന്ന്‌ കിടക്കുന്ന പാട്ടിടമ്പ്‌ ഉന്നതിയിലെ 23 കുടുംബങ്ങളുടെ 5 എക്കര്‍ വരുന്ന കൃഷിയിടത്തിലാണ്‌ വലിയതോതില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചത്‌. വലിയ തോതില്‍ നാശനഷ്‌ടങ്ങള്‍ സംഭവിച്ചു.
അടിമാലി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പാട്ടിടമ്പ്‌ ഉന്നതിയിലേക്കുള്ള വൈദ്യുതി പോസ്‌റ്റുകള്‍, കുടിവെള്ള പൈപ്പുകള്‍, ജാതി, കൊക്കോ, കുരുമുളക്‌, കാപ്പി മുതലായ വിളകള്‍ക്ക്‌ വലിയ നാശ നഷ്‌ടം സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌. ജനങ്ങള്‍ താമസിക്കുന്ന വീടുകളുടെ മുറ്റം വരെ കാട്ടുതീ പടര്‍ന്നു. ഉന്നതിയിലെ ജനങ്ങള്‍ക്ക്‌ സഞ്ചാരയോഗ്യമായ റോഡ്‌ നിര്‍മാണത്തിന്‌ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ എന്‍.ഒ.സി നല്‍കാത്തത്‌ മൂലം ഇതുവഴി റോഡ്‌പണി നടന്നിട്ടില്ല. ഇതുമൂലം സമയബന്ധിതമായി ഫയര്‍ഫോഴ്‌സ് വാഹനം എത്തിച്ചേരാന്‍ സാധിച്ചില്ല. മാത്രമല്ല മുന്‍കാലങ്ങളില്‍ വനംവകുപ്പ്‌ നടത്തിവരുന്ന ഫയര്‍ലൈന്‍ ജോലികള്‍ ചെയ്യാത്തതും മൂലമാണ്‌ കാട്ടുതീ ഉന്നതിയിലെ കൃഷിയിടത്തിലേക്ക്‌ വ്യാപിച്ചത്‌.
വാളറ-പാട്ടിടമ്പ്‌- കാഞ്ഞിരവേലി റോഡ്‌ നിര്‍മാണത്തിനുള്ള വനംവകുപ്പിന്റെ അനുമതിയും ഫയര്‍ലൈന്‍ ജോലികളുടെ പുനരുദ്ധാരണവും കെ.എസ്‌.ഇ.ബി പോസ്‌റ്റുകളുടെ നവീകരണവും കുടിവെള്ള വിതരണവും ഉന്നതിയിലെ കൃഷി നാശം സംഭവിച്ചിട്ടുള്ള കര്‍ഷകര്‍ക്കുള്ള ധനസഹായവും ഉടന്‍ നല്‍കണമെന്നും വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ ഗോപി ചെങ്ങാങ്കല്‍, ഊര്‌ മൂപ്പന്‍ പാപ്പച്ചന്‍, കാണി വെള്ളാന്‍ രാമന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Sunday 15 Feb 2026 12.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW