Sunday, March 15, 2026 Last Updated 19 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.22 PM

അധ്യാപകര്‍ കുട്ടികളോട്‌ തന്മയീഭാവം കൈവരിക്കണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

ചെറുതോണി: അധ്യാപകര്‍ കുട്ടികളോട്‌ തന്മയീഭാവം കൈവരിക്കണമെന്ന്‌ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപത അധ്യാപക-അനധ്യാപക സ്‌നേഹ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പലവിധ സാഹചര്യങ്ങളില്‍ നിന്നും എത്തിച്ചേരുന്ന വിദ്യാര്‍ഥികളോട്‌ തന്മയീഭാവപ്പെടുന്ന അധ്യാപകരാണ്‌ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നത്‌ എന്നും മാറിവരുന്ന സര്‍ക്കാരിന്റെ നിയമങ്ങളും നയങ്ങളും അധ്യാപന ജോലിയെ ക്ലേശകരമാക്കുന്നുണ്ടെങ്കിലും സാഹചര്യങ്ങളോട്‌ പൊരുത്തപ്പെട്ട്‌ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തനസജ്‌ജരാകണമെന്നും അദ്ദേഹം പറഞ്ഞു.
സ്‌നേഹസംഗമത്തിന്‌ ഇടുക്കി രൂപത മുഖ്യ വികാരി ജനറാള്‍ റവ. മോണ്‍. ജോസ്‌ കരിവേലിക്കല്‍ അധ്യക്ഷത വഹിച്ചു. എസ്‌.ഇ.ആര്‍.ടി ഡയറക്‌ടര്‍ ഡോ. ജയപ്രകാശ്‌ ആര്‍. കെ മുഖ്യപ്രഭാഷണം നടത്തി.
ഇടുക്കി രൂപതാ വികാരി ജനറാളുമാരായ മോണ്‍. അബ്രഹാം പുറയാറ്റും മോണ്‍. ജോസ്‌ നരിതൂക്കിലും അനുഗ്രഹ പ്രഭാഷണം നടത്തി.
യോഗത്തില്‍ ഇടുക്കി രൂപതാ പ്രഥമ മെത്രാനായ മാര്‍. മാത്യു ആനിക്കുഴികാട്ടിലിന്റെ സ്‌മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ്‌ , മികച്ച അധ്യാപക - അനധ്യാപക അവാര്‍ഡുകള്‍, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍, അധ്യാപക കലോത്സവ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ എന്നിവ വിതരണം ചെയ്‌തു.
രാജകുമാരി ഹോളി ക്യുന്‍സ്‌ യു.പി സ്‌കൂള്‍ എച്ച്‌.എം റെന്നി തോമസ്‌, അനധ്യാപക പ്രതിനിധി റെജിസണ്‍ മാനുവല്‍, ഇടുക്കി രൂപതാ ടീച്ചേഴ്‌സ് ഗില്‍ഡ്‌ പ്രസിഡന്റ്‌ നോബിള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഇടുക്കി രൂപത വിദ്യാഭ്യാസ എജന്‍സിയിലെ ആയിരത്തിലധികം അധ്യാപക - അനധ്യാപകര്‍ സ്‌നേഹസംഗമത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 15 Feb 2026 12.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW