Thursday, March 12, 2026 Last Updated 22 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.21 PM

വ്യവസായ സൗഹൃദ സംസ്‌ഥാനം എന്നതിനുമപ്പുറം കേരളം നിക്ഷേപ സൗഹൃദ സംസ്‌ഥാനമായി മാറി: മുഖ്യമന്ത്രി

uploads/news/2026/02/825527/1.jpg

കളമശേരി: വ്യവസായ സൗഹൃദ സംസ്‌ഥാനം എന്നതിനുമപ്പുറം നിക്ഷേപ സൗഹൃദ സംസ്‌ഥാനമായി കേരളം മാറിക്കഴിഞ്ഞുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കളമശേരി കിന്‍ഫ്ര ഹൈ-ടെക്‌ പാര്‍ക്കില്‍ ഫോര്‍സ വെയര്‍ഹൗസിംഗിനു കീഴിലുള്ള ഡ്രൈവര്‍ ലോജിസ്‌റ്റിക്‌സിന്റെ വെയര്‍ ഹൗസ്‌ ഫെസിലിറ്റി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദാവോസ്‌ ഉച്ചകോടിയില്‍ 1,18,000 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനമാണ്‌ കേരളത്തിനു ലഭിച്ചത്‌. ഇവിടം വ്യവസായരംഗത്ത്‌ ലോകശ്രദ്ധ ആകര്‍ഷിക്കുന്നതിന്റെ തെളിവാണ്‌ ഇത്‌. നമ്മുടെ നാടിന്റെ ഒരുമയും ആളുകളുടെ ഐക്യവും പശ്‌ചാത്തല സൗകര്യവികസനവും പ്രകൃതിരമണീയതയും ഇന്ത്യക്കകത്തെയും പുറത്തെയും സംരംഭകരെ ആകര്‍ഷിക്കുന്നു.
ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്സില്‍ കേരളം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ടോപ്‌ അച്ചീവറായിരിക്കുന്നു. വിമാനത്താവളവും മെട്രോ റെയിലും വാട്ടര്‍ മെട്രോയും കെമിക്കല്‍ പാര്‍ക്കും ഇന്‍ഫോ പാര്‍ക്കും ചേര്‍ന്നുള്ള കൊച്ചിയുടെ വികസന ലക്ഷ്യങ്ങളുമായി ഇണങ്ങുന്നതാണ്‌ ഇപ്പോള്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ടിരിക്കുന്ന വെയര്‍ഹൗസിംഗ്‌ സംരംഭം. ഇത്തരത്തില്‍ ഓരോ വികസനത്തിനും അനുയോജ്യമായ അനുബന്ധ വികസനസംരംഭങ്ങളുമായി ലോകോത്തര കമ്പനികള്‍ കേരളത്തിലേക്ക്‌ എത്തുകയാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. മുന്‍ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി അധ്യക്ഷത വഹിച്ചു.
പി.വി. അബ്‌ദുല്‍ വഹാബ്‌ എം.പി, കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, കിന്‍ഫ്ര എം.ഡി സന്തോഷ്‌ കോശി തോമസ്‌, ഡ്രൈവര്‍ ലോജിസ്‌റ്റിക്‌സ് ചെയര്‍മാന്‍ ആഷിക്‌ കൈനിക്കര, വിവധ രാഷ്ര്‌ടീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 15 Feb 2026 12.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW