Saturday, March 14, 2026 Last Updated 4 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.20 PM

കമ്മ്യൂണിറ്റി ഔട്ട്‌ റീച്ച്‌ പ്രോഗ്രാം പെരുമ്പാവൂരില്‍ നടത്തി

പെരുമ്പാവൂര്‍: കുന്നത്തുനാട്‌ എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കേരള സംസ്‌ഥാന എക്‌സൈസ്‌ വകുപ്പ്‌ വിമുക്‌തി മിഷന്‍ കമ്മ്യൂണിറ്റി ഔട്ട്‌ റീച്ച്‌ പ്രോഗ്രാം പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ സംഘടിപ്പിച്ചു.
പെരുമ്പാവൂര്‍ ആശ്രമം സ്‌കൂളിലെ എന്‍സിസി, ഗവ. ഗേള്‍സ്‌ സ്‌കൂളിലെ എസ്‌പിസി കേഡറ്റുകള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട്‌ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ റാലി പെരുമ്പാവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സംഗീത .കെ.എന്‍ ഫ്‌ലാഗ്‌ ഓഫ്‌ ചെയ്‌തു. എംഎല്‍എ അഡ്വ. എല്‍ദോസ്‌ കുന്നപ്പിള്ളി പെരുമ്പാവൂര്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ ഔട്ട്‌റീച്ച്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. നഗരസഭ വൈസ്‌ ചെയര്‍മാന്‍ ബിജു ജോണ്‍ ജേകബ്‌, കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോയ്‌ അരീക്കല്‍, രായമംഗലം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബിന്ദു ഗോപാലകൃഷ്‌ണന്‍, കെഎസ്‌ഇഎസ്‌എ ജില്ലാ സെക്രട്ടറി ഗിരീഷ്‌ കൃഷ്‌ണന്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ എം.ആര്‍. രാജേഷ്‌ എന്നിവര്‍ സംസാരിച്ചു. അസി. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.എസ്‌. ഇബ്രാഹിം ലഹരിവിരുദ്ധ ബോധവല്‍ക്കരണക്ലാസ്‌ നയിച്ചു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബിനു .എസ്‌ എന്‍ഡിപിഎസ്‌ നിയമങ്ങളെ കുറിച്ച്‌ ക്ലാസ്സ്‌ എടുത്തു. എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എസ്‌. ബിനു സ്വാഗതവും, പെരുമ്പാവൂര്‍ റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ പ്രമോദ്‌ .കെ.പി നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Sunday 15 Feb 2026 12.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW