Friday, March 13, 2026 Last Updated 30 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.20 PM

ഓസ്‌ട്രേലിയന്‍ വിക്‌ടോറിയന്‍ സ്‌കൂള്‍ നേതാക്കള്‍ കിഴക്കമ്പലം ആന്റണീസ്‌ പബ്ലിക്‌ സ്‌കൂള്‍ സന്ദര്‍ശിച്ചു

കിഴക്കമ്പലം: പാഠ്യപദ്ധതിയും സഹപാഠ്യ പ്രവര്‍ത്തനങ്ങളും സ്‌കൂളുകളില്‍ എങ്ങനെ കാര്യക്ഷമമായി നടപ്പിലാക്കപ്പെടുന്നു എന്നത്‌ അടുത്തറിയാനായി ഓസ്‌ട്രേലിയന്‍ വികേ്‌ടാറിയന്‍ സ്‌കൂള്‍ നേതാക്കള്‍ കിഴക്കമ്പലം സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂള്‍ സന്ദര്‍ശിച്ചു.
ഓസ്‌ട്രലിയയിലെ റിച്ച്‌മൗണ്ട്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആന്‍ഡ്രിയ തോംസണ്‍, കാരന്‍ബല്ലാക്‌ പി-9 കോളജ്‌ പ്രിന്‍സിപ്പല്‍ ജസ്‌റ്റിന്‍ റയാന്‍, മൗണ്ട്‌ ക്ലിയര്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ജെന്നി ബ്രോമലി, ക്ലയ്‌ഡ് ക്രീക്ക്‌ പ്രൈമറി സ്‌കൂള്‍ അസിസ്‌റ്റന്റ്‌ പ്രിന്‍സിപ്പല്‍ സാറ സ്‌മിത്ത്‌, ലേണ്‍ മോര്‍ വെന്‍ചേര്‍സ്‌ ഡയറക്‌ടര്‍ അഭിരാമി വി എന്നിവരുള്‍പ്പെട്ട സംഘമാണ്‌ സന്ദര്‍ശനം നടത്തിയത്‌.
സംഘത്തെ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ്‌ അരീക്കല്‍, പ്രിന്‍സിപ്പല്‍ അഞ്ചു പ്രിയ, സ്‌കൂള്‍ മാനേജ്‌മെന്റ്‌ ടീം അംഗങ്ങള്‍, ടീം ഹെഡുകള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു.
തുടര്‍ന്ന്‌ സെന്റ്‌ ആന്റണീസ്‌ സ്‌കൂള്‍ അധികൃതരുമായി അധ്യാപന അഭ്യസന രീതികള്‍, വിദ്യാര്‍ഥികളുടെ സമഗ്രവികസനത്തിനുള്ള പദ്ധതികള്‍, മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസ സമീപനങ്ങള്‍ എന്നിവയെക്കുറിച്ച്‌ വിശദമായ ചര്‍ച്ചകള്‍ നടന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തമ്മില്‍ ഭാവിയില്‍ സഹകരണ പദ്ധതികള്‍ ആരംഭിക്കുന്നതിലേക്കുള്ള താല്‍പര്യം ഓസ്‌ട്രേലിയന്‍ പ്രതിനിധികള്‍ പ്രകടിപ്പിച്ചു. അധ്യാപക വിദ്യാര്‍ഥി സഹകരണ പരിപാടികള്‍ നവീന പഠനരീതികളുടെ പങ്കുവെപ്പ്‌ എന്നിവയിലൂടെ അന്തര്‍ദേശീയ വിദ്യാഭ്യാസ ബന്ധം ശക്‌തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും വിലയിരുത്തപ്പെട്ടു. അന്തര്‍ദേശീയ വിദ്യാഭ്യാസ സഹകരണത്തിനും പരസ്‌പര പഠനത്തിനും വഴിതെളിച്ച ഈ സന്ദര്‍ശനം ഭാവിയിലെ സംയുക്‌ത പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉറച്ച അടിത്തറയായി മാറിയതായി സ്‌കൂള്‍ അധികൃതര്‍ സെന്റ്‌ ആന്റണീസ്‌ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Ads by Google
Advertisement
Sunday 15 Feb 2026 12.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW