Wednesday, March 11, 2026 Last Updated 53 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.19 PM

വെള്ളിത്തിരയുടെ പിന്നാമ്പുറം: പ്ര?ജക്ഷനിസ്‌റ്റ് പ്രേംകുമാര്‍ ഇന്നും സൂക്ഷിക്കുന്ന വിസ്‌മയങ്ങള്‍

uploads/news/2026/02/825521/2.jpg

ബാലുശേരി

ബാലുശേരി മുക്കിലെ പഴയ സന്തോഷ്‌ ടാക്കീസില്‍ സിനിമ കാണാന്‍ എത്തിയവര്‍ക്കൊക്കെ ഒരുകാലത്ത്‌ പരിചിതനായിരുന്ന കുട്ടല്ലൂര്‍ പ്രേംകുമാര്‍, ഇന്ന്‌ ഓര്‍മ്മകളുടെ കാവല്‍ക്കാരനായി മാറിയിരിക്കുകയാണ്‌. പതിനാലാം വയസില്‍ പ്ര?ജക്‌ടറുകളുടെ ലോകത്തേക്ക്‌ ആകര്‍ഷിക്കപ്പെട്ട അദ്ദേഹം 1992ല്‍ ഔദാ്യേഗിക ലൈസന്‍സ്‌ നേടി പ്ര?ജക്ഷനിസ്‌റ്റായി തന്റെ ജീവിതം ഉറപ്പിച്ചു.
മുപ്പത്‌ വര്‍ഷത്തോളം പ്ര?ജക്‌ടര്‍ മുറിയില്‍ ചെലവഴിച്ച അനുഭവങ്ങള്‍ ഇന്ന്‌ അദ്ദേഹത്തിന്റെ വീട്ടില്‍ അപൂര്‍വ ശേഖരങ്ങളായി പുനര്‍ജനിക്കുന്നു. വെല്ലുവിളികളെ തോല്‍പ്പിച്ച നിശ്‌ചയദാര്‍ഢ്യം 68 വയസുകാരനായ പ്രേംകുമാറിന്റെ ജീവിതം അതിജീവനത്തിന്റെ ശക്‌തമായ ഉദാഹരണമാണ്‌. ബാല്യത്തില്‍ പേപ്പട്ടി കടിയേറ്റതിനെ തുടര്‍ന്ന്‌ എടുത്ത ഇന്‍ജക്ഷന്റെ പാര്‍ശ്വഫലമായി ഒരു കാലിന്‌ തളര്‍ച്ച ബാധിച്ചു. എന്നാല്‍ ആ ശാരീരിക വെല്ലുവിളി അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളെ തടഞ്ഞില്ല. സന്തോഷ്‌ ടാക്കീസിലെ പ്ര?ജക്‌ടര്‍ മുറിയില്‍ കഠിനാധ്വാനത്തോടെ ജോലി ചെയ്‌ത അദ്ദേഹം, പ്ര?ജക്‌ടറുകളുടെ ഓരോ ശബ്‌ദവും സ്‌പന്ദനവും മനസ്സിലാക്കി ആ രംഗത്ത്‌ മികവ്‌ തെളിയിച്ചു.
പെട്ടിയിലായ സിനിമാക്കാലം ഡിജിറ്റല്‍ യുഗം വന്നു പഴയ സെല്ലുലോയ്‌ഡ് സിനിമയെ മാറ്റിനിര്‍ത്തിയെങ്കിലും പ്രേംകുമാറിന്റെ വീട്ടില്‍ ആ കാലഘട്ടം ഇന്നും ജീവിക്കുന്നു. ഒരു കാലത്ത്‌ ഗ്രാമങ്ങളിലൊട്ടാകെ ആവേശം വിതറിയിരുന്ന സിനിമാ റീലുകളും അവ സൂക്ഷിച്ചിരുന്ന ലോഹപ്പെട്ടികളും. പ്ര?ജക്‌ടറുകളില്‍ വെളിച്ചത്തിനായി ഉപയോഗിച്ചിരുന്ന കാര്‍ബണ്‍ സ്‌റ്റിക്കുകള്‍. വി.സി.ആര്‍, റിക്കാര്‍ഡ്‌ പ്ലെയറുകള്‍, സിഡികള്‍ തുടങ്ങിയ സാങ്കേതിക ഉപകരണങ്ങള്‍. ഇവയെല്ലാം ഇന്ന്‌ ഒരു സ്വകാര്യ മ്യൂസിയത്തിന്റെ ഭാഗങ്ങളായി സംരക്ഷിക്കപ്പെടുന്നു. നാണയത്തുട്ടുകളിലെ ലോകസഞ്ചാരം സിനിമയ്‌ക്ക് പുറമെ ലോകത്തിന്റെ സാമ്പത്തിക ചരിത്രവും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്‌. വിവിധ രാജ്യങ്ങളിലെ നാണയങ്ങളും കറന്‍സികളും പ്രേംകുമാറിന്റെ മറ്റൊരു താല്‍പര്യമാണ്‌. ഓരോ നാണയത്തിനും പിന്നില്‍ ഒരു ദേശത്തിന്റെ കഥയും സംസ്‌കാരവുമുണ്ടെന്ന്‌ അദ്ദേഹം പറയുന്നു.
ഇതൊരു സ്വകാര്യ അഹങ്കാരമല്ല, വരുംതലമുറയ്‌ക്കുള്ള അറിവാണ്‌, എന്ന്‌ പ്രേംകുമാര്‍ പറയുന്നു.സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ പഴയവ വിസ്‌മരിക്കപ്പെടാതിരിക്കണമെന്ന ആഗ്രഹത്തോടെ തന്റെ ശേഖരം കാണാന്‍ വരുന്നവര്‍ക്കായി വീടിന്റെ വാതിലുകള്‍ അദ്ദേഹം എപ്പോഴും തുറന്നിടുന്നു. ഭാര്യയും മകളും അടങ്ങുന്ന കുടുംബം അദ്ദേഹത്തിന്റെ ഈ വ്യത്യസ്‌ത യാത്രയ്‌ക്ക് പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്‌. സിനിമയോടുള്ള അഭിനിവേശവും ശേഖരണത്തോടുള്ള സ്‌നേഹവും ചേരുമ്പോള്‍ ബാലുശേരിയിലെ ഈ വീട്‌ ഒരു കാലഘട്ടത്തിന്റെ സാക്ഷ്യപത്രമായി മാറുകയാണ്‌.

Ads by Google
Advertisement
Sunday 15 Feb 2026 12.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW