-->
ബാലുശേരി: സംസ്‌ഥാനത്ത് ക്ലിനിക്കല്‍ എസ്‌റ്റാബ്ലിഷ്‌മെന്റ് ആക്‌ട് നടപ്പിലാക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ക്ലിനിക്കുകള്‍, ഡെന്റല്‍ ആശുപത്രികള്‍, കണ്ണാശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ മരുന്നു സംഭരണവിതരണ കേന്ദ്രങ്ങളിലും ഡ്രഗ് ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് കേരള െ്രെപവറ്റ് ഫാര്‍മസിസ്‌റ്റ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അമിതവില ഈടാക്കുകയും ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിതരണം ചെയ്ുകയയും ചെയ്യുന്ന ചില സ്‌ഥാപനങ്ങള്‍ രോഗികളെ ചൂഷണം ചെയ്യുന്ന സാഹചര്യമുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതകള്‍ തടയാന്‍ എല്ലാ സ്‌ഥാപനങ്ങളിലും മുഴുവന്‍ സമയ രജിസ്‌റ്റേര്‍ഡ് ഫാര്‍മസിസ്‌റ്റുകളുടെ സേവനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സംസ്‌ഥാന ട്രഷറര്‍ ടി. സതീശന്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് സുരേഷ് അധ്യക്ഷത വഹിച്ചു. റനീഷ് എ.കെ, നവീന്‍ ലാല്‍ പാടിക്കുന്ന്, ജിജീഷ് എം, സലീഷ് എസ്.ഡി, രാഖില എന്നിവര്‍ സംസാരിച്ചു.