-->
മുക്കം: മുക്കം നഗരസഭയും, കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമിയും സംയുക്‌തമായി മുക്കത്ത് സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍ മുക്കം പി സി തിയേ്േറ്ററില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 2025 ഐ.എഫ്.എഫ്.കെയില്‍ ശ്രദ്ധയാകര്‍ഷിച്ച വിഷ്‌ണു ബി ബീനയുടെ ചാവു കല്യാണമാണ് ഉദ്‌ഘാടന ചിത്രം.
കൂടാതെ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ മിനി ഐ.ജി യുടെ ആദി സ്‌നേഹത്തിന്റെ വിരുന്ന് മേശ, ജിയോ ബേബി യുടെ എബ്ബ്, ക്രിഷന്ത് ആര്‍ കെ യുടെ സംഘര്‍ഷഘടന, പി.കെ റോസി പുരസ്‌കാരത്തിന് അര്‍ഹമായ പ്രശാന്ത് ഈഴവന്റെ ഒരു ജാതി പിള്ളേരിഷ്‌ടം, എന്നീ ചിത്രങ്ങള്‍ക്ക് പുറമെ വേള്‍ഡ് സിനിമ വിഭാഗത്തില്‍ കിംകി ഡുക്കിന്റെ ദ ഐല്‍, ജോര്‍ജിയുടെ കോണ്‍ ഐലന്റ്, യമിര്‍ കുസ്‌റ്ററിക്കയുടെ ഓണ്‍ ദ മില്‍ക്കി റോഡ്, ആണ്‍ട്രിയുടെ ദ റിട്ടേണ്‍ എന്നീ ചിത്രങ്ങള്‍ക്ക്‌പുറമെ ശിവരഞ്‌ജിനിയുടെ വികേ്‌ടാറിയയാണ് സമാപന ചിത്രം. രണ്ട് ഫിലിം ഫെസ്‌റ്റുവലിലും പ്രാദേശിക സിനിമാ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിമുകളുടെ പ്രദര്‍ശനവും മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരവും ഈ വര്‍ഷവും നല്‍കുന്നുണ്ട്. മുക്കം മുനിസിപ്പാലിറ്റി പരിധിയിലുള്ള സിനിമാ കലാകാരന്മാരുടെ സംഗമവും, ശ്രീനിവാസന്‍ അനുസ്‌മരണവും സന്ദേശം എന്ന ചിത്രത്തിന്റെപ്രദര്‍ശനവും മേളയിലുണ്ടാവും. ഒരു കാലത്ത് മലയാള സിനിമയുടെ മുഖമായ സലാം കാരശേരിയെ അനുസ്‌മരിക്കുന്നതോടൊപ്പം അഭിലാഷ് തിയേ്േറ്റിന്റെ ഉടമയായിരുന്ന കുഞ്ഞേട്ടന്‍, സുരാസു, ബി പി മൊയ്‌തീന്‍ എന്നിവരെയും അനുസ്‌മരിക്കും. കൂടാതെ ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്‌ടര്‍ എന്നിവയും മേളയുടെ മാറ്റ് കൂട്ടും.
ഓപ്പണ്‍ ഫോറത്തില്‍ പുതിയ കാലത്തെ സിനിമയും കാഴ്‌ചയുമാണ് പ്രമേയം. പരിപാടിയുടെ ഉദ്‌ഘാടനം 16 ന് വൈകുന്നേരം 6.30 ന് മുക്കം പി.സി തിയ്യറ്ററില്‍ വച്ച് എം.എല്‍.എ ലിന്റോ ജോസഫ് നിര്‍വ്വഹിക്കും. ഡയറക്‌ടര്‍ ആമിര്‍ പള്ളിക്കല്‍ മുഖ്യ അതിഥിയായിരിക്കും. മുക്കം നഗരസഭ ചെയര്‍ പേഴ്‌സണ്‍ അഡ്വ. ചാന്ദ്‌നി, വൈസ് ചെയര്‍മാന്‍ പ്രദീപ് കുമാര്‍, വിദ്യാഭ്യാസ സ്‌റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ മനീഷ ഉള്ളാട്ടില്‍ എന്നിവര്‍ക്ക് പുറമെ സിനിമാ മേഖലയിലെ മികച്ച എഴുത്ത് കാരും, സംവിധായകരും, നടന്മാരും പരിപാടിയില്‍ സന്നിഹിതരാവും ചലച്ചിത്ര മേളയുടെ രജിസ്‌ട്രേഷനും, പ്രവേശനവും തികച്ചും സൗജന്യമാണെന്ന് സംഘാടകര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ മുക്കം നഗരസഭ ചെയര്‍ പേഴ്‌സണ്‍ അഡ്വ. ചാന്ദ്‌നി, വിദ്യാഭ്യാസ സ്‌റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ മനീഷ ഉള്ളാട്ടില്‍, ഫിലിം ഫെസ്‌റ്റിവല്‍ ഡയറക്‌ടര്‍ കെ.വി വിജയന്‍ കല്ലിങ്കല്‍, പി സി തിയേ്േറ്റര്‍ ഉടമയും ഫെസ്‌റ്റിവല്‍ സ്‌ക്രീനിംഗ് കമ്മറ്റി അംഗവുമായ പി സി ഷിംജി, ഫെസ്‌റ്റിവല്‍ കോഡിനേഷന്‍ കമ്മറ്റി അംഗമായ എ.വി സുധാകരന്‍ മാസ്‌റ്റര്‍ എന്നിവര്‍ പങ്കെടുത്തു. 16 ന് രാവിലെ 11 മണി മുതല്‍ പി.സി തിയേ്േറ്ററില്‍ ഫെസ്‌റ്റിവല്‍ സിനിമകളുടെ പ്രദര്‍ശനം ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.