Wednesday, March 11, 2026 Last Updated 52 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.19 PM

പാരമ്പരാഗത വസ്‌ത്രങ്ങളുമായി പാരമ്പര്യക്ക്‌ സില്‍ക്ക്‌, കോട്ടണ്‍ ആന്റ്‌ ജ്വല്ലറി മേള

കോഴിക്കോട്‌: രാജസ്‌ഥാന്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള വസ്‌ത്രങ്ങളുമായി പാരമ്പരാഗത വസ്‌ത്ര വില്‍പ്പനക്കാരുടെ സംഘം കോഴിക്കോട്ടെത്തി. പാരമ്പര്യക്ക്‌ സില്‍ക്ക്‌, കോട്ടണ്‍ ആന്റ്‌ ജ്വല്ലറി മേളക്ക്‌ കോഴിക്കോട്‌ സി.എസ്‌.ഐ ഹാളില്‍ തുടക്കം. ഒരു മാസത്തോളം നീണ്ടു നില്‌ക്കുന്ന മേള രാവിലെ 10 മുതല്‍ രാത്രി ഒന്‍പതുവരെ നീണ്ടുനില്‌ക്കുമെന്ന്‌ സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജസ്‌ഥാന്‍, യു.പി., ബീഹാര്‍, മുംബൈ എന്നിവിടങ്ങളിലെ നെയ്‌ത്തുകാരുടെ കരവിരുതില്‍ നിര്‍മിച്ച കോട്ടണ്‍ വസ്‌ത്രങ്ങളാണ്‌ മേളയുടെ ഏറ്റവും വലിയ സവിശേഷത.
ഇത്‌ കൂടാതെ ഇറാനില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത കാര്‍പെറ്റുകളാണ്‌ മേളയിലെ പ്രധാന ആകര്‍ഷണം. കൂടാതെ ഹാന്റ്‌ ബ്‌ളോക്ക്‌ പ്രിന്റുള്ള രാജസ്‌ഥാന്‍ ബെഡ്‌ ഷീറ്റ്‌, പുതപ്പുകള്‍ പ്രശസ്‌തമായ ജെയ്‌പൂര്‍ സ്‌പെഷ്യല്‍ ബെഡ്‌ ഷീറ്റ്‌, പുതപ്പുകള്‍ എന്നിവയും മേളയിലുണ്ട്‌.
യു.പിയിലെ മിര്‍ജാപൂര്‍ ധരിയില്‍ ഇന്ത്യക്ക്‌ പുറത്തേക്ക്‌ കയറ്റുമതി ചെയ്ുയന്ന കോട്ടണ്‍, വുളണ്‍, സില്‍ക്ക്‌,ജൂട്ടു ചവിട്ടികളും വിരികളും നേരിട്ട്‌ മേളയില്‍ ലഭ്യമാക്കുന്നുണ്ട്‌. രണ്ടായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ വിലയുള്ള യു.പിയിലെ ബനാറസി സാരികളും ചുരിദാര്‍ മെറ്റീരിയല്‍സും ഇവിടെ ലഭിക്കും. ഇതുപോലെ 950 മുതല്‍ 4000 രൂപ വരെ വിലയുള്ള മധുബാനി പ്രിന്റിങ്‌്്്‌ ഓടു കൂടിയ ബഗല്‍ പൂര്‍ സാരികള്‍, 1500 മുതല്‍ 3500 വരെയുള്ള ജയ്‌പ്പൂര്‍ ചെന്തേരി സാരികളും മേളയിലുണ്ട്‌. ഇത്‌ കൂടാതെ രാജസ്‌ഥാന്‍ ഹാന്‍ഡ്‌ മെയ്‌ഡ് ടോപ്‌സ്, ചുരിദാര്‍ മെറ്റീരിയലുകള്‍, യു.പി. ഖാദി ഷര്‍ട്ടുകള്‍, മന്‍മല്‍ കോട്ടണ്‍, ജെയ്‌പൂര്‍ ബ്ലൗസുകള്‍, ജയ്‌പൂര്‍ ഷര്‍ട്ടുകള്‍, രാജസ്‌ഥന്‍ കോട്ടണ്‍ ടോപ്പുകളുടെ വിശാലമായ ശേഖരം മേളയിലുണ്ട്‌. അന്‍പതു രൂപ മുതല്‍ വില വരുന്ന രാജസ്‌ഥാന്‍ ജ്വല്ലറി ഐറ്റംസും കോപ്പര്‍ കോട്ടിങ്‌സ് ആഭരണങ്ങളും ഒരുക്കിയിട്ടുണ്ട്‌. വയനാടന്‍ ഹെര്‍ബല്‍ ഉല്‍പന്നങ്ങളുടെ സ്‌റ്റാളില്‍ ലഭിക്കുമുയെന്ന്‌ സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മനീജര്‍ രജിസ്‌താന്‍, മുഹമ്മദ്‌ ആദം, ആഷീക്ക്‌ അലി, പി.മോഹന്‍ ദാസ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 15 Feb 2026 12.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW