Wednesday, March 11, 2026 Last Updated 55 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.19 PM

പ്രഭാവതി അമ്മയെ കാണാന്‍ മോട്ടു ആന എത്തി

കോഴിക്കോട്‌: ട്രാഫിക്‌ നിയമലംഘനം തടഞ്ഞ്‌ ശ്രദ്ധനേടിയ പ്രഭാവതി അമ്മയെ കാണാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ട്രാഫിക്‌ ബോധവല്‍ക്കരണ ഐക്കണ്‍ ആയ മോട്ടു ആന കോഴിക്കോട്‌ എത്തി. മോട്ടുവും പ്രഭാവതി അമ്മയും ട്രാഫ്‌ിക്‌ ബോധവല്‍ക്കരണം നടത്തി. കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക ചിമായ ആനക്കുട്ടിയാണ്‌ മോട്ടു. റോഡ്‌ സുരക്ഷയെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനായി വകുപ്പ്‌ അവതരിപ്പിച്ച ഈ കഥാപാത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാണ്‌.
ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഡ്രൈവര്‍മാരെയും കാല്‍നടയാത്രക്കാരെയും ബോധവല്‍ക്കരിക്കുകയാണ്‌ പ്രധാന ചുമതല. നിയമം ലംഘിക്കുന്നവര്‍ക്ക്‌ മോട്ടു ഗദ ഉപയോഗിച്ച്‌ മുന്നറിയിപ്പ്‌ നല്‍കും മാതൃകാപരമായി വണ്ടി ഓടിക്കുന്നവര്‍ക്കും നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കും മോട്ടു ചോക്ലേറ്റ്‌ സമ്മാനമായി നല്‍കുകയും ചെയ്ും. യപ്രഭാവതി അമ്മയും മോട്ടുവും തമ്മിലുള്ള സംഗമത്തില്‍ ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്മെന്റ്‌ പി.രാജേഷ്‌, എം.വി.ഐ.മാരായ വിനുജോസ്‌, ഷബീര്‍, മുജീബ്‌, സുരേഷ്‌, എ.എം.വി.ഐ. പി.ഷൈജന്‍, രാഹുല്‍, അനുലേഖ്‌, ജിഷ്‌ണ, മുസ്‌തഫ എന്നിവരും പങ്കെടുത്തു. ഫൂട്‌പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ച ആളെ തടഞ്ഞ്‌ ശ്രദ്ധ നേടിയ പ്രഭാവതി അമ്മയെ കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ ബ്രാന്റ്‌ അംബാസഡറാക്കിയും ബോധവല്‍ക്കരണം നടത്താന്‍ പരിപാടിയുണ്ട്‌.

Ads by Google
Advertisement
Sunday 15 Feb 2026 12.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW