-->
ചേര്‍ത്തല: പ്രണയദിനത്തില്‍ എ.എസ് കനാല്‍ വീണ്ടെടുക്കാന്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ സൈക്കിള്‍ റാലി ഒരുക്കി. മാലിന്യം നിറഞ്ഞ കനാല്‍ സംരക്ഷിക്കാന്‍ ആസുത്രണം ചെയ്‌ത സേവ് എ.എസ്. കനാല്‍ പദ്ധതിയുടെ ഭാഗമായാണ് ക്യു ഫോറം, ശുചിത്വ മിഷന്‍, ചേര്‍ത്തല ഫ്രീ വിലേഴ്‌സ് സൈക്കിള്‍ ക്ലബ് എന്നിവയുടെ സഹകരണത്തോടെ കനാലിനെ സംരക്ഷിക്കണമെന്ന സന്ദേശമുയര്‍ത്തിയാണ് സൈക്കിള്‍ റാലി നടത്തിയത്.
ഗ്രീന്‍ ഗാര്‍ഡന്‍സില്‍ നിന്ന് തുടങ്ങി കഞ്ഞിക്കുഴി വരെയെത്തി തിരികെ ടി.ബി കനാല്‍ തീരത്തെത്തി സമാപിച്ചു. 20 കിലോമീറ്റര്‍ ദൂരത്തിലാണ് കനാലിന്റെ ഇരുകരകളിലൂടെ നിരവധി പേര്‍ സൈക്കിളില്‍ സഞ്ചരിച്ചത്. ഫോര്‍ വീല്‍സ് ക്ലബ്, ക്യൂ ഫോറം പ്രതിനിധികളും നഗരവാസികളോടെപ്പം പങ്കാളികളായി.
നഗരസഭ നടപ്പാക്കുന്ന സമ്പൂര്‍ണ ദ്രവമാലിന്യ മുക്‌ത പദ്ധതിയായ ചേലൊത്ത ചേര്‍ത്തല കാമ്പയിന്റെ ഭാഗമായാണ്‌നഗരത്തിലൂടെ അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ കടന്നു പോകുന്ന എ എസ് കനാല്‍ സംരക്ഷണത്തിനായി റാലി ഒരുക്കിയത്. നഗരസഭാ അധ്യക്ഷന്‍ എസ്. സോബിന്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്‌തു. നഗരസഭ ഉപാധ്യക്ഷ എന്‍.എല്‍ വത്സല കുമാരി, സ്‌റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ എസ്. സനീഷ്, അധീന രാജു, ബീന അജി, ധന്യ ജയദേവന്‍ കൗണ്‍സിലറുമാരായ
ഡി. ഷാജി, പി. ഉണ്ണികൃഷ്‌ണന്‍, സലിം, റഷീദ, സന്തോഷ്, സരസ്വതി, കലേഷ്, ടെസി ബോണി, ജാസ്‌മിന്‍, സാനു, ഷൈനി റെജി, ക്യു ഫോറം പ്രസിഡന്റ് ടോണി മാത്യു, ശുചിത്വ മിഷന്‍ പ്രതിനിധി പി.അഖില്‍, ഫ്രീ വീലേഴ്‌സ് ക്ലബ് പ്രസിഡന്റ് സുധീഷ്, രജിസ്‌ട്രാര്‍ സ്‌റ്റാലിന്‍ ദേവസ്യ, നഗരസഭ സെക്രട്ടറി ടി.കെ സുജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.