Friday, March 13, 2026 Last Updated 54 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.17 PM

പെന്‍ഷന്‍ ഔദാര്യമല്ല, അവകാശം: കെ.പി. രാജേന്ദ്രന്‍

uploads/news/2026/02/825515/2.jpg

ആലപ്പുഴ: പെന്‍ഷന്‍ അസംബന്ധമാണെന്ന പ്രതിപക്ഷനേതാവിന്റെ അഭിപ്രായം ജനങ്ങള്‍ പുച്‌ഛത്തോടെ തള്ളിക്കളയുമെന്ന്‌ എ.ഐ.ടി.യു.സി സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍. പെന്‍ഷന്‍ ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ആലപ്പുഴയില്‍ സംഘടിപ്പിച്ച പെന്‍ഷനേഴ്‌സ് സംസ്‌ഥാന കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.ഐ.ടി.യു.സി സംസ്‌ഥാന പ്രസിഡന്റ്‌ ടി.ജെ ആഞ്ചലോസ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി.പി മധു സ്വാഗതം പറഞ്ഞു. ആര്‍.സജിലാല്‍ സംഘടനാ കാര്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കെ.മല്ലിക, എ.ശോഭ, ആര്‍. അനില്‍കുമാര്‍, എം.ഡി സുധാകരന്‍, ബി.നസീര്‍, കെ. എല്‍ ബെന്നി എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Sunday 15 Feb 2026 12.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW