-->
എടത്വാ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി തലവടി യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സ്വാഗത സംഘം രൂപീകരിച്ചു.
അഴിമതിയും ധൂര്‍ത്തും നിറഞ്ഞ ഏകാധിപതിയുടെ പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ തലവടി നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് യു.ഡി.എഫ് നേതൃയോഗത്തിന്റെ തീരുമാനം.
സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ യു.ഡി.എഫ് ചെയര്‍മാന്‍ ബിജു പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു.
തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്‌ഥാന വൈസ് ചെയര്‍മാനുമായ ബാബു വലിയവീടന്‍ ഉദ്‌ഘാടനം ചെയ്‌തു.
കേരളാ കോണ്‍ഗ്രസ് ഉന്നതാധികാരസമതി അംഗം പ്രകാശ് പനവേലി, യു.ഡി.എഫ് കണ്‍വീനര്‍ കെ.പി.കുഞ്ഞുമോന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് കോലത്തുപറമ്പില്‍, പഞ്ചായത്തംഗങ്ങളായ സിന്ധു വി.ആര്‍, റെറ്റി ചെറിയാന്‍, മോളമ്മ ഓസേഫ്, റീത്താമ്മ ജോസഫ്, സരിത പ്രതീപ് എന്നിവര്‍ പ്രസംഗിച്ചു.