-->
എടത്വാ: മുന്‍ഗ്രാമപഞ്ചായത്തംഗം ഗ്രാമസഭ അലങ്കോലപ്പെടുത്തിയെന്ന് പരാതി. എടത്വാ ഗ്രാമ പഞ്ചായത്ത് 9-ാം വാര്‍ഡിലെ ഗ്രാമസഭ മുന്‍ ഗ്രാമപഞ്ചായത്തംഗവും കൂട്ടാളികളും ചേര്‍ന്ന് അലങ്കോലപ്പെടുത്തിയെന്നാണ് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ പരാതി.
78 പേര്‍ മിനിറ്റ്‌സില്‍ ഒപ്പിട്ടശേഷം ബാക്കി 30 ല്‍ അധികം ആളുകള്‍ ഒപ്പിടാന്‍ നില്‍ക്കെ മുന്‍ പഞ്ചായത്ത് മെമ്പറും കൂട്ടാളികളും ചേര്‍ന്ന് ക്വാറം തികഞ്ഞില്ലെന്നു പറഞ്ഞ് പഞ്ചായത്തില്‍ നിന്നും വന്ന ജീവനക്കാരെ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടെന്നാണ് ആക്ഷേപം. ജീവനക്കാരില്‍ രണ്ടുപേര്‍ ഒഴികെ ഗ്രാമസഭ നടത്തണമെന്ന് താല്‌പര്യപ്പെട്ടിട്ടും മുന്‍ മെമ്പറുടെ ഭീഷണിയെ തുടര്‍ന്ന് പഞ്ചായത്ത് ഉദ്യോഗസ്‌ഥര്‍ ക്വാറം തികഞ്ഞില്ലെന്ന കാരണത്താല്‍ ഗ്രാമസഭ പിരിച്ചുവിട്ടതായും ആക്ഷേപമുണ്ട്.
മുന്‍ മെമ്പറുടെ കാലത്തെ ഗ്രാമസഭ ലിസ്‌റ്റുകളിലെ ക്രമക്കേടുകള്‍, എ.ഡി.എസ് തെരഞ്ഞെടുപ്പ്, ഹരിത കര്‍മ്മസേന എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഡയറക്‌ടര്‍ക്കും വിജിലന്‍സ് ഓംബുഡ്‌സ്മാനും കോണ്‍ഗ്രസ് പരാതി നല്‍കാന്‍ തീരുമാനിച്ചു.
വാര്‍ഡ് മെമ്പര്‍ മോന്‍സി സോണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധയോഗം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന്‍ ജോസഫ് ഉദ്‌ഘാടനം ചെയ്‌തു.
മണ്ഡലം പ്രസിഡന്റ് അല്‍ഫോന്‍സ് ആന്റണി, എസ്. സനില്‍കുമാര്‍, ജോളി ലുക്കോസ്, ആലിസ് ഫിലിപ്പ്, പി.എന്‍ ശശി, ജാനസമ്മ ജോര്‍ജ്, തോമസ് പരുമൂട്ടില്‍, ലാല്‍ജി പെരുമാതയില്‍, സാം പാലകളം, രീതിനാ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. മാറ്റിവച്ച ഗ്രാമസഭ ഇന്ന് വൈകിട്ട് നാലിന് പാണ്ടങ്കരി എസ്.എം.എസ് എല്‍.പി സ്‌കൂളില്‍ നടക്കും.