-->
ചേര്‍ത്തല: ജില്ലാ കേരളോത്സവ വേദിയില്‍ കളരിപയറ്റുമത്സരത്തിന്റെ വിധിനിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വിധികര്‍ത്താക്കള്‍ക്ക് ഭീഷണിയെന്നു പരാതി.
കളരി നടത്തി പ്പുകാരനെതിരെയാണ് ജില്ലാ കളരിപയറ്റ് അസോസിയേഷന്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്. വെളളിയാകുളം എന്‍.എസ്.എസ് കരയോഗം ഹാളില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തിനിടെ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കളരിപ്പയറ്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍.ഡി. സന്തോഷ് ഗുരുക്കള്‍ക്കും മറ്റു വിധികര്‍ത്താക്കള്‍ക്കുമെതിരെയാണ് ഭീഷണി മുഴക്കിയത്. മത്സരത്തില്‍ മാര്‍ക്കു കുറഞ്ഞെന്നകാരണമുയര്‍ത്തിയായിരുന്നു ഭീഷണി.
കാലു തല്ലിയൊടിക്കുമെന്ന് ദൃശ്യങ്ങളില്‍ അക്രോശിക്കുന്നുണ്ട്.
പോലീസെത്തിയാണ് വിധികര്‍ത്താക്കളെ സംരക്ഷിച്ചത്. ഇയാള്‍ നേരത്തെ സ്‌കൂള്‍ ഗെയിംസ് വേദിയിലടക്കം സമാനമായ പ്രശ്‌നങ്ങളുണ്ടാക്കിയതായും പരാതിയില്‍ പറയുന്നു.