-->
ആലപ്പുഴ: അടിസ്‌ഥാന വര്‍ഗത്തിന് അപ്രാപ്യമായിരുന്ന കോണ്‍ഗ്രസിലെ താക്കോല്‍ സ്‌ഥാനങ്ങളിലേക്ക് സാധാരണക്കാര്‍ക്കു കടന്നുവരാന്‍ അവസരമൊരുക്കിയ തച്ചടി പ്രഭാകരനാണ് ആലപ്പുഴ ജില്ലയിലെ കോണ്‍ഗ്രസിന് ജനകീയ മുഖം നല്‌കിയതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ്.
പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ എം.മുരളി ജില്ലയിലെ കോണ്‍ഗ്രസിന് അഞ്ചു പതിറ്റാണ്ട് കരുത്തുള്ള നേതൃത്വമാണ് നല്‌കിയതെന്ന് ബാബുപ്രസാദ് പറഞ്ഞു. 74 സ്വകാര്യ ബില്ലിലൂടെ സമൂഹത്തിലെ വ്യത്യസ്‌ത ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് നിയമ പ്രാബല്യം ലഭിക്കാന്‍ നിയമസഭാംഗത്വത്തെ ഒരു മികച്ച മാധ്യമമാക്കി മുരളി ഉപയോഗിച്ചു.
തച്ചടി പ്രഭാകരന്റെ 26-ാം ചരമവാര്‍ഷികാചരണവും എം.മുരളിയുടെ അനുശോചന യോഗവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബാബുപ്രസാദ് . ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.പി.ജെ.മാത്യു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ അഡ്വ.ഡി.സുഗതന്‍, എ.എ.ഷുക്കൂര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ജെ.ജോബ്, പ്രഫ.നെടുമുടി ഹരികുമാര്‍, ഡി.സി.സി ഭാരവാഹികളായ ജി.സഞ്‌ജീവ് ഭട്ട്, ടി.വി.രാജന്‍, അഡ്വ.ജി.മനോജ്‌കുമാര്‍, അഡ്വ.വി.ഷുക്കൂര്‍, നസീം ചെമ്പകപ്പള്ളി, കെ.എ.സാബു, ബഷീര്‍ കോയാപറമ്പില്‍, കെ.നൂറുദ്ദീന്‍കോയ, ഷോളി സിദ്ധകുമാര്‍, സോളമന്‍ പഴമ്പാശേരി, എസ്.മുകുന്ദന്‍, സേതു രവി, പി.ജെ.ബേര്‍ളി, മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു.