-->
ചേര്‍ത്തല: ആരോഗ്യ, കായിക വിദ്യാഭ്യാസം നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്ന് സംസ്‌ഥാനത്തെ സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂളുകളിലെ കായികാധ്യാപകരുടെ സംയുക്‌ത സംഘടന സംസ്‌ഥാന സമ്മേളനം ആവശ്യപ്പെട്ടു.
മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ച് കായികാധ്യാപക നിയമനം നടത്തണമെന്നും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കായിക അധ്യാപകരെ നിയമിക്കണമെന്നും ഉള്‍പ്പെടെ 11 പ്രമേയങ്ങള്‍ സമ്മേളനം പാസാക്കി.
കേരള പ്രൈവറ്റ് സ്‌കൂള്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അസോസിയേഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഫിസിക്കല്‍ എഡ്യുക്കേ ഷന്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്‌തമായാണ് സമ്മേളനം നടത്തിയത്. എന്‍.എസ്. എസ്. യൂണിയന്‍ ഓഡി റ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു.
കെ.പി.എസ്. പി. ഇ.ടി.എ പ്രസിഡന്റ് ബിജു ദിവാകരന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷന്‍ എസ്. രാധാകൃഷ്‌ണന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. കായിക വിദ്യാഭ്യാസ സെമിനാര്‍ എം.ജി സര്‍വകലാശാല ഫിസിക്കല്‍ എജ്യു ക്കേഷന്‍ ഡയറക്‌ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് ഉദ്‌ഘാടനം ചെയ്‌തു. പോള്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
പാലാ സെന്റ് തോമസ് കോളജ് അസോസിയേറ്റ് പ്രഫ. ഡോ. ആഷിഷ് ജോസഫ് വിഷയം അവതരിപ്പിച്ചു.
യാത്രയയപ്പ് സമ്മേളനം പിന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ. പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടര്‍ ഇ.എസ്. ലത, ഒളിമ്പ്യന്‍ അനില്‍ കുമാര്‍, സജാത് സാഹിര്‍, കെ.നബില്‍, എസ്. ഷിഹാബുദ്ദീന്‍, ടി.പി. മഹേഷ് കുമാര്‍, നോബിള്‍ യാസ്, പോള്‍ വര്‍ഗീസ്, അന്‍സാര്‍ എസ്. രാജ്, വി. ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി വി.ഷാജി (പ്രസിഡന്റ്), കെ. നബീല്‍ (ജനറല്‍ സെക്രട്ടറി), ബിജുമോന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.