Wednesday, March 11, 2026 Last Updated 28 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 04.58 AM

വിദ്യാര്‍ഥികളെ ലോകനിലവാരമുള്ള പൗരന്മാരാക്കും: മന്ത്രി വി. ശിവന്‍കുട്ടി

uploads/news/2026/02/825361/4.jpg

പെരുമ്പെട്ടി: വിദ്യാര്‍ഥികളെ ലോകനിലവാരമുള്ള പൗരന്മാരായി വളര്‍ത്തുക എന്നതാണ്‌ സര്‍ക്കാര്‍ ലക്ഷ്യമെന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി വി ശിവന്‍കുട്ടി. പെരുമ്പെട്ടി സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്‌ഥാനത്തിന്‌ മാതൃകയാകുന്ന വൈജ്‌ഞാനിക മുന്നേറ്റമായി റാന്നി നോളജ്‌ വില്ലേജ്‌ പദ്ധതി മാറിയതായി അധ്യക്ഷന്‍ പ്രമോദ്‌ നാരായണ്‍ എംഎല്‍എ പറഞ്ഞു. കൊറ്റനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു സജി, വൈസ്‌ പ്രസിഡന്റ്‌ ആശിഷ്‌ പാലയ്‌ക്കമണ്ണില്‍, സ്‌ഥിരം സമിതി അധ്യക്ഷരായ സജിത സലിം, കെ. കെ അനില്‍കുമാര്‍, എന്‍. കെ സുനിത, ഗ്രാമപഞ്ചായത്തംഗങ്ങളായ എന്‍. ആര്‍ ബിന്ദുമോള്‍, ഉഷാ ഗോപി, സാജന്‍ വാഹപ്ലാക്കല്‍, വിനോദ്‌ തോമസ്‌, രാജി റോബി, കെ. ജി സനല്‍കുമാര്‍, ബിജി കെ തോമസ്‌, ബി. ആര്‍ അനില, മിനി ബെഞ്ചമിന്‍, എ. കെ പ്രകാശ്‌, പി.ആര്‍ മല്ലിക, എസ്‌ ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 14 Feb 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW