Wednesday, March 11, 2026 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 04.58 AM

ബാവയുടെ അനുഗ്രഹം തേടി ആയിരങ്ങള്‍ മഞ്ഞനിക്കരയില്‍

uploads/news/2026/02/825360/3.jpg

മഞ്ഞിനിക്കര: മോര്‍ ഏലിയാസ്‌ ത്രിദിയന്‍ ബാവായുടെ അനുഗ്രഹം തേടി ആയിരങ്ങള്‍ മഞ്ഞനിക്കര സന്ദര്‍ശിച്ചു.നാടിന്റെ നാനാഭാഗത്തു നിന്നും വന്ന കാല്‍ നട തീര്‍ത്ഥയാത്രാ സംഘങ്ങള്‍ അനുഗ്രഹം പ്രാപിച്ച്‌ മടങ്ങി. വ്യാഴാഴ്‌ച രാത്രി മുതല്‍ കേരളത്തിന്‌ അകത്തും പുറത്തുമുള്ള നിരവധി തീര്‍ത്ഥാടകസംഘങ്ങള്‍ എത്തിച്ചേര്‍ന്നു.ഇന്നലെ പുലര്‍ച്ചെ വടക്കന്‍ മേഖലാ തീര്‍ത്ഥയാത്രാ സംഘത്തെ ദയറാ തലവന്‍ മോര്‍ അത്താനാസ്യോസ്‌ ഗീവര്‍ഗീസ്‌ മൊതാപ്പോലിത്ത കബറിങ്കലേക്ക്‌ ആനയിച്ചു. ബര്‍സൗമോ റമ്പാന്‍,ബേസില്‍ റമ്പാന്‍, ഫാ. ജോണി തുരുത്തിയില്‍ ,ഫാ. ബിനു സ്‌കറിയ, ഫാ. ബിനു മാത്യു റാന്നി എന്നിവര്‍ പങ്കെടുത്തു.രാവിലെ നടന്ന മൂന്നിന്മേല്‍ കുര്‍ബ്ബാനയ്‌ക്ക് ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ ജോസഫ്‌ ബാവ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മോര്‍ ക്രിസോസ്‌റ്റമോസ്‌ മര്‍ക്കോസ്‌ , മോര്‍ ഗീവര്‍ഗീസ്‌ സ്‌തേഫാനോസ്‌ എന്നീ മൊത്രാപ്പോലിത്തമാര്‍ സഹകാര്‍മ്മികരായിരുന്നു .ഉച്ചയ്‌ക്ക് ശേഷം ഹൈറേഞ്ച്‌ - റാന്നി മേഖലയില്‍ നിന്നും,തുമ്പമണ്‍ ഭദ്രാസനത്തിലെ കിഴക്കന്‍ മേഖലാ, തെക്കന്‍ മേഖലയിലെ കൊല്ലം ഭദ്രാസനത്തില്‍ നിന്നുമുള്ള തീര്‍ത്ഥാടകരെ ഓമല്ലൂര്‍ കുരിശിങ്കലും സ്വീകരിച്ചു.
സന്ധ്യാ പ്രാര്‍ത്ഥനയ്‌ക്ക് ശേഷം നടന്ന തീര്‍ത്ഥാടക സംഗമം ശേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ ജോസഫ്‌ ബാവ ഉദ്‌ഘാടനം ചെയ്‌തു.വിവിധ അവാര്‍ഡ്‌ വിതരണവും നടത്തി.സമ്മേളനാനന്തരം തീര്‍ത്ഥയാത്ര സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ മോറാന്‍റെ കബറിങ്കല്‍ അഖണ്ഡ പ്രാര്‍ത്ഥനയും നടത്തി.ഇന്ന്‌ വെളുപ്പിന്‌ മൂന്നിന്‌ മഞ്ഞിനിക്കര മോര്‍ സ്‌തേഫാനോസ്‌ കത്തീഡ്രലില്‍ മോര്‍ മിലിത്തിയോസ്‌ യൂഹാനോന്‍ മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, ദയറാ കത്തീഡ്രലില്‍ 5.15ന്‌ പ്രഭാത പ്രാര്‍ത്ഥനയും 10.30ന്‌ സമാപന റാസയും നേര്‍ച്ച വിളമ്പും നടക്കും.

Ads by Google
Advertisement
Saturday 14 Feb 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW