-->
മാരാമണ്‍: ആഘോഷ ഭക്ഷണ ധൂര്‍ത്ത്‌് പരിശോധിക്കപ്പെടണമെന്ന് തോമസ് മാര്‍ തിമോഥെയോസ് . ജന്മദിനം, വിവാഹം മുതലായ ആഘോഷങ്ങളിലെ ഭക്ഷണധൂര്‍ത്ത് എത്ര അധികമാണ്. വിശക്കുന്നവര്‍ ചുറ്റുപ്പാടുള്ളപ്പോള്‍ ഈ ധൂര്‍ത്ത് മനസിന് ചേരുന്നതാണോഎന്ന് ആലോചിക്കണം . നമ്മുടെ ഉള്ളിലുള്ള മനസലിവ് എത്ര പേരുടെ രക്ഷയ്‌ക്കും വീണ്ടെടുപ്പിനും കാരണമായിത്തീര്‍ന്നിട്ടുണ്ട് എന്നും ചിന്തിക്കണമെന്ന് റവ. തോമസ് മാര്‍ തിമോഥെയോസ് എപ്പിസ്‌കോപ്പാ . മാരാമണ്‍ കണ്‍വന്‍ഷന്‍ സായാ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇന്ന് ദൈവാലയങ്ങള്‍ കള്ളന്മാരുടെ ഗുഹയായിത്തീരുന്നുണ്ടോ? അധികാര ദുര്‍വിനിയോഗത്താലും സാമ്പത്തിക അവിശ്വസ്‌ഥതയാലും, ചൂഷണങ്ങളാലും നാം ആയിരിക്കുന്ന വിശുദ്ധ ഇടങ്ങള്‍ വികലമാകുന്നു. തിന്മകളോടുള്ള സമരസവും നിശബ്‌ദതയുംദൈവത്തില്‍ നിന്ന് നമ്മെ അകറ്റുന്നു. അനീതികളുടെയും അന്യായത്തിന്റെയും നടുവില്‍ നിശബ്‌ദ ദര്‍ശകരായിത്തീരുന്നു എന്നതാണ് സത്യം.
കാഴ്‌ചക്കാരായിരിപ്പാനല്ല വിളിക്കപ്പെട്ടിരിക്കുന്നത്, മറിച്ച് ശുശ്രൂഷാ മനസ്സോടെ നീതിയ്‌ക്കായി പോരാടുവാനായിട്ടാണ് അദ്ദേഹം പറഞ്ഞു.സഭയുടെ അടിസ്‌ഥാനം ക്രിസ്‌തു എന്ന വിശ്വാസമാണ്. ഈ വിശ്വാസം ഉറയ്‌ക്കേണ്ടത് കുടുംബജീവിത പശ്‌ചാത്തലങ്ങളില്‍ നിന്ന് തന്നെയാണ്. വിശ്വാസജീവിതത്തില്‍ അറിവ് അനുഭവമായി മാറേണം. ക്രിസ്‌തുവിനെക്കുറിച്ചുള്ള ഈ അറിവും അനുഭവവും തന്നെയാണ് സഭയ്‌ക്കിന്നാവശ്യം. എന്നാല്‍ ഈ കാലഘട്ടത്തില്‍ പലപ്പോഴും വിശ്വാസത്തിന് വിലയില്ലാതായിപ്പോകുന്നു. വിശ്വാസത്തിന്റെ മൂല്യച്യുതിയുടെ സമയക്രമത്തില്‍ യേശുവിലുള്ള വിശ്വാസം മുറുകെപ്പിടിക്കുകയും തലമുറകള്‍ക്ക് പകര്‍ന്ന് നല്‍കുവാനും സാധിക്കണം.
മനുഷ്യന് നല്‍കുവാന്‍ കഴിയുന്ന സ്‌നേഹത്തിന്റെ വലിയ പ്രതിഫലനമാണ് മനസ്സലിവ്. മറ്റുള്ളവരുടെ കഷ്‌ടപ്പാടില്‍ നമ്മില്‍ ഉരുവാകുന്ന ഒരു വൈകാരിക പ്രതികരണമാണ മനസ്സലിവ്. ജീവനെ ഹനിക്കുന്ന എല്ലാ ആചാരങ്ങളെയും ഉല്ലംഘിക്കുന്ന അനുഭവമാണ് മനസലിവ്. നിസ്സഹായര്‍ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. ഇവയുടെ ദൃശ്യഭാവമാണ് സഭയിലൂടെ ഇന്ന് സാധ്യമാകേണ്ടത്. കരയുന്ന കണ്ണുനീരിനെ ഒപ്പുന്നതാണ് മനസ്സലിവ്. .കുടുംബത്തിനുള്ളില്‍, ഇടവകയില്‍, ആയിരിക്കുന്ന ഇടങ്ങളിലെല്ലാം അപരവല്‍ക്കരിക്കല്‍ ഉണ്ടെന്നതാണ് സത്യം. തള്ളിക്കളയുന്നതിന് പകരം ചേര്‍ത്തുപ്പിടിക്കുന്നതാണ് ക്രിസ്‌തുമനസ്സ്. ദൈവത്തിന് നല്‍കുവാനുള്ളത് കൊടുക്കുവാന്‍ കഴിയണം.