-->
പുറമറ്റം: കിഫ്‌ബിയിലൂടെ സംസ്‌ഥാനത്ത് കൂടുതല്‍ വികസനം യാഥാര്‍ഥ്യമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോമളം പാലം ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്‌ഥാനത്ത് കിഫ്‌ബിയിലൂടെ പാലം , റോഡ്, കെട്ടിടം തുടങ്ങിയവയുടെ നിര്‍മാണം സാധ്യമായതായി അധ്യക്ഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്‌ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 150 ല്‍ അധികം പാലങ്ങള്‍ നിര്‍മിച്ചു. സര്‍ക്കാരിന്റെ വികസന പദ്ധതികളിലൂടെ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം ഉണ്ടായതായും മന്ത്രി പറഞ്ഞു.വികസന നിലപാടോടെയാണ് സംസ്‌ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മാത്യു ടി തോമസ് എം.എല്‍ എ പറഞ്ഞു.
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി അജിത്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 7.5 മീറ്റര്‍ കാര്യേജ് വേയും ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയോട് കൂടി 11 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മിച്ചത്.
നദിയില്‍ 28 മീറ്ററിന്റെ 3 സ്‌പാനും ഇരുകരകളിലായി 12.5 മീറ്ററിന്റെ 2 വീതം ലാന്‍ഡ് സ്‌പാനുകളും ഉള്ള ഹൈലെവല്‍ ബ്രിഡ്‌ജാണ് നിര്‍മിച്ചത്. മാത്യു ടി തോമസ് എം. എല്‍ എയുടെ ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ച് വഴിവിളക്കും സ്‌ഥാപിച്ചു.
പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി സനില്‍, ജില്ലാ പഞ്ചായത്ത് അംഗം നീതു മാമ്മന്‍ കൊണ്ടൂര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജു പി. കുരുവിള, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. മാത്യു, പുറമറ്റം ഗ്രാമപഞ്ചായത്തംഗംസജി ചാക്കോ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ഗിരികുമാര്‍, പൊതുമരാമത്ത് പാലം വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഷീജ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.