Saturday, March 14, 2026 Last Updated 8 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 04.58 AM

അധിക പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണമെന്ന കേന്ദ്ര നിര്‍ദേശം പിന്‍വലിക്കണമെന്ന്‌

uploads/news/2026/02/825356/3.jpg

കോട്ടയം: നെല്ലിന്‌ കേന്ദ്രം നിശ്‌ചയിച്ചിട്ടുള്ള താങ്ങുവിലയ്‌ക്കു പുറമെ കേരളം നല്‍കുന്ന അധിക പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണമെന്ന കേന്ദ്ര നിര്‍ദേശം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടു ഹെഡ്‌ പോസ്‌റ്റ് ഓഫീസിലേക്കു പടിക്കല്‍ നെല്‍ കര്‍ഷക സംരക്ഷണ സമിതി സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക മാര്‍ച്ചും പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു. കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ കൈകോര്‍ക്കുകയാണെന്നും, ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തീരുമാനങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന്‌ ഏറ്റ പ്രഹരമാണെന്നും ധര്‍ണ ഉദ്‌്ഘാടനം ചെയ്‌തു ജോസഫ്‌ സി. മാത്യു പറഞ്ഞു.
സംസ്‌ഥാന പ്രസിഡന്റ്‌ റജീന അഷറഫ്‌ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.ജെ. ലാലി,സിനിമ താരം കൃഷ്‌ണ പ്രസാദ്‌, ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്‌, സംസ്‌ഥാന വര്‍ക്കിങ്‌ പ്രസിഡന്റ്‌ന്മാരായ പി.ആര്‍. സതീശന്‍, ലാലിച്ചന്‍ പള്ളി വാതുക്കല്‍, വേലായുധന്‍ നായര്‍, സംസ്‌ഥാന ട്രഷറര്‍ കെ.ബി.മോഹനന്‍ സംസ്‌ഥാന കോഡിനേറ്റര്‍ ജോസ്‌ കാവനാട്‌, ജോയിന്റ്‌ സെക്രട്ടറി റോയ്‌ ഊരാംവേലി, സുഭാഷ്‌കുമാര്‍ മാലിയില്‍, സംസ്‌ഥാന നേതാക്കന്മാരായ കാര്‍ത്തികേയന്‍ കൈനകരി, എ.ജെ അജയകുമാര്‍, പി. ശിവന്‍കുട്ടി, സുനു പി. ജോര്‍ജ്‌, ഷാജി മുടന്താഞ്ഞിലി, മാത്യു തോമസ്‌, എബി അലക്‌സാണ്ടര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 14 Feb 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW