Wednesday, March 11, 2026 Last Updated 4 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 04.58 AM

സര്‍ജിക്കല്‍ ബ്ലോക്ക്‌ 16ന്‌ നാടിനു സമര്‍പ്പിക്കും മെഡിക്കല്‍ കോളജിന്‌ പുതിയ മുഖം

uploads/news/2026/02/825355/2.jpg

കോട്ടയം: ആധുനികരീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സര്‍ജിക്കല്‍ ബ്‌ളോക്ക്‌ ഉള്‍പ്പെടെ കോട്ടയം മെഡിക്കല്‍ കോളജിലെ 283 കോടി രൂപയുടെ വികസന പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്‌ച നാടിനു സമര്‍പ്പിക്കുമെന്നു മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.
ഉച്ചകഴിഞ്ഞു മൂന്നിനു മെഡിക്കല്‍ കോളജ്‌ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ്‌ അധ്യക്ഷത വഹിക്കും. സര്‍ജിക്കല്‍ ബ്‌ളോക്കിനൊപ്പം മറ്റു 14 വികസനപദ്ധതികള്‍ കൂടി ചടങ്ങില്‍ ഉദ്‌ഘാടനം ചെയ്യും. 7.88 കോടി രൂപ ചെലവിട്ടു സ്‌ഥാപിച്ച കാത്ത്‌ ലാബ്‌, ആറുകോടി രൂപ ചെലവിടുന്ന പാരാമെഡിക്കല്‍ ഹോസ്‌റ്റലിന്റെ പൂര്‍ത്തിയാക്കിയ ഒന്നാംഘട്ടം, 4.28 കോടി ചെലവിട്ടു കാന്‍സര്‍ ബ്‌ളോക്കില്‍ സ്‌ഥാപിച്ച 32 സ്ലൈസ്‌ സി ടി സ്‌കാനിംഗ്‌ സംവിധാനം, 1.25 കോടി ചെലവിട്ടു നവീകരിച്ച പ്രധാന കവാടം, 1.20 കോടി രൂപ ചെലവഴിച്ച്‌ ഗൈനക്കോജളി വിഭാഗത്തില്‍ ഒരുക്കിയ മാതൃ നവജാത ശിശുപരിചരണ യൂണിറ്റ്‌ എന്നിവയാണു മറ്റു പ്രധാനപദ്ധതികള്‍.
എ.ബി.സി. ബ്‌ളോക്കില്‍ 74 ലക്ഷം രൂപ ചെലവിട്ടു നിര്‍മിക്കുന്ന പുതിയ ടോയ്‌ലറ്റ്‌ ബ്‌ളോക്കിന്റെ ശിലാസ്‌ഥാപനവും ഇതോടനുടബന്ധിച്ചു നടക്കും.
സ്‌കിന്‍ ബാങ്ക്‌ (64.57 ലക്ഷം രൂപ), ക്രഷ്‌ (60 ലക്ഷം രൂപ), ലാക്‌റ്റേഷന്‍ മാനേജ്‌മെന്റ്‌് സെന്റര്‍ (64.2 ലക്ഷം രൂപ), സി.എസ്‌.ആര്‍. ഫണ്ടുപയോഗിച്ചു ലഭ്യമാക്കിയ കാര്‍ഡിയാക്‌ റീഹാബലിറ്റേഷന്‍ യൂണിറ്റ്‌-കാര്‍ഡിയോളജി ആന്‍ഡ്‌ കാര്‍ഡിയോതൊറാസിക്‌ ബ്‌ളോക്കിലെ ഉപകരണങ്ങള്‍, എക്കോ മെഷീന്‍, സി.ആം മെഷീന്‍, വെന്റിലേറ്റുകള്‍ എന്നിവയും ചടങ്ങില്‍ ഉദ്‌ഘാടനം ചെയ്യും.
കിഫ്‌ബി പദ്ധതിയിലൂടെ 257 കോടി രൂപ ചെലവിട്ടു 33642 ചതുരശ്ര മീറ്ററിലാണ്‌ സര്‍ജിക്കല്‍ ബ്‌ളോക്ക്‌ സജ്‌ജമാക്കിയിട്ടുള്ളത്‌. 526 കിടക്കകള്‍, 44 ഐ.സി.യു. കിടക്കകള്‍, 14 ഓപ്പറേഷന്‍ തിയറ്ററുകള്‍ എന്നിവ പുതിയ ബ്‌ളോക്കിലുണ്ട്‌. 256 സ്‌ളൈസ്‌ സി.ടി. സ്‌കാന്‍, 3 ടെസ്ല എം.ആര്‍.ഐ, ആധുനിക ഡിജിറ്റല്‍ റേഡിയോഗ്രഫി മെഷീന്‍, ഫ്‌ളൂറോസ്‌കോപ്പി എന്നീ ഉപകരണങ്ങളും സജ്‌ജമാക്കിയിട്ടുണ്ട്‌.
മന്ത്രി വി.എന്‍. വാസവന്‍, മെഡിക്കല്‍ കോളജ്‌ സൂപ്രണ്ട്‌ ഡോ. ടി.കെ. ജയകുമാര്‍, എം.പിമാരായ കെ. ഫ്രാന്‍സിസ്‌ ജോര്‍ജ്‌, ജോസ്‌ കെ. മാണി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്‌, കലക്‌ടര്‍ ചേതന്‍കുമാര്‍ മീണ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ കെ.വി. വിശ്വനാഥന്‍, ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ്, ഏറ്റുമാനൂര്‍ ബ്‌ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. ജയ്‌മോന്‍, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആനന്ദ്‌ പഞ്ഞിക്കാരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ മെഡിക്കല്‍ കോളജ്‌ സൂപ്രണ്ട്‌ ഡോ. ടി.കെ. ജയകുമാര്‍, മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ്‌ പി. പുന്നൂസ്‌ എന്നിവരും പങ്കെടുത്തു.

Ads by Google
Advertisement
Saturday 14 Feb 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW