-->
കട്ടപ്പന: നഗരത്തില്‍ ഇടുക്കിക്കവല ബൈപാസ് റോഡില്‍ കലുങ്ക് പണി നടക്കുന്നതി നാല്‍ 40 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു. ഒരു കോടി രൂപയാണ് റോഡ് വികസനത്തിനായി പി.ഡബ്ല്യു.ഡി അനുവദിച്ചിരിക്കുന്നത്. കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്കുകള്‍ക്ക് പരിഹാരം കാണുന്നതാനായിട്ടാണ് ബൈപാസ് റോഡുകള്‍ നിര്‍മിച്ചിരിക്കുന്നത്.
ഇടുക്കി, കോട്ടയം റൂട്ടുകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ടൗ ണില്‍ കയറാതെ ഇടുക്കിക്കവല ബൈപാസിലൂടെ പളളിക്കവലയില്‍ എത്താവുന്നതാണ്.
എന്നാല്‍ ഇടുക്കിക്കവല ഭാഗത്തുനിന്നും ബൈപാസിലേക്ക് തിരിയുന്ന ഭാഗത്ത് റോഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് പഴയ കെട്ടിടം മൂലം രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്‌ഥയാണ്. നിലവില്‍ ഈ വസ്‌തുവുമായി ബന്ധപ്പെട്ട കേസ് കോടതിയിലാണ്. ഇപ്പോള്‍ ബൈപ്പാസ് റോഡ് നവീകരണത്തിനും കലുങ്ക് നിര്‍മാണത്തിനുമായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്.
750 മീറ്റര്‍ നീളത്തില്‍ 5.5 മീറ്റര്‍ വീതിയിലും പി.എം.ജി.എസ്. നിലവാരത്തില്‍ റോഡ് ടാര്‍ ചെയ്യും. ഒപ്പം വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള കലുങ്ക് നിര്‍മാണം ആരംഭിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 40 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. മാര്‍ച്ച് 30 ന് മുമ്പ് പണികള്‍ പൂര്‍ത്തിയാക്കി റോഡ് തുറന്നുനല്‍കാനാണ് നീക്കം.