-->
കട്ടപ്പന: നിയന്ത്രണംവിട്ട ഒമ്‌നി വാന്‍ താഴ്‌ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്. മലയോര ഹൈവേയില്‍ കാഞ്ചിയാര്‍ കക്കാട്ടുകടയ്‌ക്ക് സമീപം വ്യാഴാഴ്‌്ച രാത്രി 8.30നാണ് അപകടമുണ്ടായത്. കട്ടപ്പനയില്‍നിന്ന് കാഞ്ചിയാറിലേക്ക് വന്ന വാഹനം നിയന്ത്രണംവിട്ട് കക്കാട്ടുകട കുരിശുപള്ളിക്ക് സമീപം തലകീഴായി മറിയുകയായിരുന്നു. ഇവിടെ മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. വളവുകളിലും മറ്റ് അപകടസാധ്യത മേഖലകളിലും ക്രാഷ് ബാരിയര്‍ സ്‌ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.