Friday, March 13, 2026 Last Updated 3 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 04.57 AM

റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ സൂക്ഷിച്ച നിലയില്‍ 10 കിലോ കഞ്ചാവ്‌ കണ്ടെത്തി

uploads/news/2026/02/825349/4.jpg

ആലുവ : ആലുവ റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ 10 കിലോഗ്രാം കഞ്ചാവ്‌ കണ്ടെത്തി . വിപണിയില്‍ ഇതിന്‌ 5 ലക്ഷത്തോളം വില വരും. എക്‌സൈസ്‌ ടീം ആര്‍. പി.എഫ്‌ മായി ചേര്‍ന്ന്‌ സംയുക്‌ത പരിശോധന നടത്തിയത്‌. ആലുവ എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ടി.എസ്‌ പ്രമോദിന്റെ നേതൃത്വത്തില്‍ ആര്‍.പി. എഫ്‌ യൂണിറ്റുമായി ചേര്‍ന്ന്‌ രാവിലെ മുതല്‍ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന്‌ വരുന്ന ട്രെയിനുകളും മറ്റു ട്രെയിനുകളും യാത്രക്കാരുടെ സംശയാസ്‌പദമായ ബാഗുകളും മറ്റും പരിശോധിച്ചത്‌. ഇതിനിടെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ വടക്കുഭാഗത്തുള്ള റെയില്‍വേ നടപ്പാലത്തിനടിയില്‍ സിഗ്നല്‍ ബോക്‌സില്‍ സംശയാസ്‌പദമായി ഒരു ബാഗ്‌ കണ്ടത്‌ പരിശോധിച്ചതിലാണ്‌ കഞ്ചാവ്‌ കണ്ടത്‌. പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതിയെക്കുറിച്ച്‌ അന്വേഷണം നടത്തിവരുന്നു.

Ads by Google
Advertisement
Saturday 14 Feb 2026 04.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW