Thursday, March 12, 2026 Last Updated 21 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 04.57 AM

ലുലു ഫ്‌ളവര്‍ ഫെസ്‌റ്റിന്‌ തുടക്കമായി

uploads/news/2026/02/825348/3.jpg

കൊച്ചി: പൂക്കളുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ലുലു ഫ്‌ലവര്‍ ഫെസ്‌റ്റിന്‌ കൊച്ചി ലുലുമാളില്‍ തുടക്കമായി. വീടും ഉദ്യാനങ്ങളും മനോഹരമാക്കാവുന്ന വ്യത്സ്യതതരം പൂക്കളാല്‍ ലുലു ഫ്‌ലവര്‍ ഫെസ്‌റ്റ് ശ്രദ്ധേയമാണ്‌.
പ്രകൃതിസംരക്ഷണത്തിന്റെ അവബോധത്തിനൊപ്പം അലങ്കാര ചെടികളുടെ കമനീയ ശേഖരവുമായിട്ടാണ്‌ ഫ്‌ലവര്‍ ഫെസ്‌റ്റ് ആരംഭിച്ചിരിക്കുന്നത്‌. ബോഗെയിന്‍വില്ല, വ്യത്യസ്‌തതരം ഓര്‍ക്കിഡുകള്‍, കുറഞ്ഞ പ്രായത്തില്‍ തന്നെ കായ്‌ഫലം നല്‍കുന്ന ഫല സസ്യങ്ങള്‍ എന്നിവയ്‌ക്കു പുറമേ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പുഷ്‌പ സസ്യങ്ങളും മേളയില്‍ പ്രദര്‍ശനത്തിനുണ്ട്‌.
ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ സസ്യങ്ങളാലും പൂച്ചെടികളാലും ഫെസ്‌റ്റ് ശ്രദ്ധേയമാണ്‌. ഫ്‌ലവര്‍ ഫെസ്‌റ്റിന്റെ ഭാഗമായി പുഷ്‌പങ്ങളാല്‍ മാള്‍ അലങ്കരിച്ചിട്ടുണ്ട്‌. കുട്ടികള്‍ക്കുള്ള ലിറ്റില്‍ പ്രിന്‍സ്‌ ആന്‍ഡ്‌ പ്രിന്‍സസ്‌ മത്സരവും. ലുലു ഫണ്‍ട്യൂറ ഒരുക്കുന്ന ലിറ്റില്‍ ഷെഫ്‌ മത്സരത്തിന്റെ ഗ്രാന്‍ഡ്‌ ഫിനാലെയും അരങ്ങേറും. ഫെസ്‌റ്റ് 18ന്‌ സമാപിക്കും.

Ads by Google
Advertisement
Saturday 14 Feb 2026 04.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW