-->
ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്‌മക്ഷേത്രത്തില്‍ നാളെ നടക്കുന്ന ശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കെ.എസ്.ഇ.ബി , പോലീസ് -എക്‌സൈസ് - ഫയര്‍ഫോഴ്‌സ് - റവന്യൂ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള അവലോകന യോഗങ്ങളും നടന്നു. ഉത്സവ പരിപാടികള്‍ ആരംഭിച്ചു.
ഇന്ന് രാവിലെ ആറിന് ഗണപതി ഹവനം, ഏഴിന് നിറപറ സമര്‍പ്പണം എട്ടിന് ഭാഗവത പാരായണം, വൈകിട്ട് 5.30ന് നാദസ്വരക്കച്ചേരി, ദീപാരാധന എന്നിവയും രാത്രി ഏഴിന് കൈകൊട്ടിക്കളി തിരുവാതിര എന്നിവയും നടക്കും.
നാളെ പുലര്‍ച്ചെ് അഞ്ചിന് ഉരുളിച്ച വരവ് 5.30ന് അഷ്‌ടദ്രവ്യ മഹാഗണപതി ഹോമം, സുബ്രഹ്‌മണ്യപൂജ, സുകൃത ഹോമം .തന്ത്രി സി.പി.എസ് ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും.
ആറിന് കാവടി ഘോഷയാത്രകള്‍ കരകളില്‍ നിന്നും ക്ഷേത്രത്തില്‍ എത്തിച്ചേരും, 8.30ന് ശിവപുരാണ പാരായണം. വൈകിട്ട് നാലിന് കെട്ടുകാഴ്‌ച. രാത്രി 10.30ന് വയലിന്‍ ഫ്യൂഷന്‍, 1.30ന് നൃത്തനാടകം - കാളീമുഖി. 16ന് രാവിലെ മുതല്‍ രാത്രിവരെ നന്ദികേശ ദര്‍ശനം. രാത്രി ഏഴിന് കരകള്‍ക്കുള്ള ഗ്രാന്റ് വിതരണം, എട്ടിന് കടാക്ഷം ചികിത്സാ ധനസഹായ പദ്ധതി ഡപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്‌ഘാടനം ചെയ്യും. എം.എസ്.അരുണ്‍ കുമാര്‍ എം.എല്‍.എ ചികിത്സാ സഹായ വിതരണം നിര്‍വ്വഹിക്കും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാധാകൃഷ്‌ണന്‍ രാധാലയം അധ്യക്ഷത
വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് വര്‍ണ്ണ നൂപുരം സംഗീത- നൃത്ത പരിപാടിയും നടക്കും. എം.എസ്.അരുണ്‍ കുമാര്‍ എം.എല്‍.എ യുടെ ശ്രമഫലമായി ഭൂഗര്‍ഭ കേബിള്‍ പദ്ധതി നടപ്പിലായ സാഹചര്യത്തില്‍ സാധാരണ പോലെയുള്ള വൈദ്യുതിമുടക്കം ഒഴിവാകുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാധാകൃഷ്‌ണന്‍ രാധാലയം, സെക്രട്ടറി കെ.രമേശ്, വൈസ് പ്രസിഡന്റ് ഡി.സന്തോഷ് കുമാര്‍, ഖജാന്‍ജി അഡ്വ.എസ്. ശ്രീജിത്ത്, ജോ. സെക്രട്ടറി സി.വേണു ഗോപാലക്കുറുപ്പ്,ഉത്സവ കമ്മിറ്റി കണ്‍വീനര്‍ സുരേഷ് പാറപ്പുറം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.