Friday, March 13, 2026 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 04.56 AM

മുഖം മാറുന്നു; താലൂക്ക്‌ ആശുപത്രിയുടെ ബഹുനില കെട്ടിടനിര്‍മാണം അന്തിമഘട്ടത്തില്‍

uploads/news/2026/02/825344/3.jpg

ചേര്‍ത്തല: ആധുനിക ചികിത്സാ സംവിധാനം ഒരുക്കാന്‍ ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയുടെ ബഹുനില കെട്ടിട നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക്‌. കിഫ്‌ബി ഫണ്ടില്‍ 72 കോടി രൂപയോളം ചെലവഴിച്ചാണ്‌ പുതിയ കെട്ടിടം നിര്‍മിച്ച്‌ ആശുപത്രിയുടെ മുഖച്‌ഛായ മാറ്റുന്നത്‌.
97 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. ആറ്‌ നിലകളിലായി 270 കിടക്കകള്‍, 30 ഐ.സി.യു കിടക്കകള്‍, നാല്‌ ഓപ്പറേഷന്‍ തീയറ്റര്‍ തുടങ്ങിയവ ഉള്‍പ്പെടെയാണ്‌ പുതിയ കെട്ടിടത്തില്‍ സജ്‌ജീകരിക്കുന്നത്‌. വൈദ്യുതി ലഭിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. മാലിന്യ നിര്‍മാര്‍ജന പ്ലാന്റ്‌, ട്രെയിനേജ്‌ സംവിധാനം ആധുനിക സൗകര്യങ്ങളോടു കൂടിയ മോര്‍ച്ചറി എന്നിവയും ഇതോടൊപ്പമുണ്ട്‌. മെഡിക്കല്‍ ഉപകരണങ്ങളും ആശുപത്രിയിലേക്ക്‌ ആവശ്യമായ ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനുമുള്ള നടപടികള്‍ പൂര്‍ത്തിയായി. താലൂക്കിലെ പ്രധാന ചികില്‍സ കേന്ദ്രമായ ഇവിടെ വിവിധ പ്രദേശങ്ങളില്‍നിന്ന്‌ ദിവസേന 1500 ഓളം പേര്‍ ചികിത്സ തേടിയെത്തുന്നുണ്ട്‌. ദേശീയ പാതയ്‌ക്ക് സമീപമായതിനാല്‍ അപകടങ്ങളില്‍ പെടു ന്നവരെ ആദ്യം എത്തിക്കുന്നത്‌ ഇവിടെയാണ്‌. പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ അപകടങ്ങളില്‍ പെടുന്നവര്‍ക്ക്‌ അടിയന്തരമായി ചികിത്സ ഉറപ്പാക്കാന്‍ കഴിയും. ആശുപത്രിയിലെ നിലവിലെ കെട്ടിടങ്ങളിലെ സൗകര്യക്കുറവ്‌ ഡോക്‌ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ചികിത്സ തേടിയെത്തുന്ന രോഗികളും വലിയ ബുദ്ധിമുട്ടുകളാണ്‌ ഉണ്ടാകുന്നത്‌. പുതിയ കെട്ടിടം സ്‌ഥല പരിമിതിക്ക്‌ പരിഹാരമാകുന്നതിനോടെപ്പം കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഗുണകരമാകുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ.

Ads by Google
Advertisement
Saturday 14 Feb 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW