Wednesday, March 11, 2026 Last Updated 11 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.45 AM

എസ്‌.പി.സി. ജില്ലാതല പാസിങ്‌ ഔട്ട്‌ പരേഡ്‌

uploads/news/2026/02/825286/3.jpg

പത്തനംതിട്ട :ജില്ലയിലെ എസ്‌. പി. സി പദ്ധതിയിലെ 6 ഹയര്‍ സെക്കന്ററി സ്‌കൂളിലേയും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വടശ്ശേരിക്കരയിലെ 60 സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റുകളുടെ പാസ്സിംഗ്‌ ഔട്ട്‌ പരേഡ്‌ നടത്തി. 2024-26 വര്‍ഷം ട്രെയിംനിംഗ്‌ പൂര്‍ത്തിയാക്കിയ കേഡറ്റുകളാണ്‌ ഇതില്‍ പങ്കെടുത്തത്‌.
കാതോലീക്കേറ്റ്‌ കോളേജ്‌ ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ ജില്ലാ അഡീഷണല്‍ എസ്‌.പി യും എസ്‌. പി. സി പദ്ധതി ജില്ലാ നോഡല്‍ ഓഫിസറുമായ പി.വി ബേബി മുഖ്യാതിഥിയായി പങ്കെടുത്തു.
ഹയര്‍ സെക്കന്ററി റീജണല്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ കെ.സുധ, ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ്‌ ഓഫീസര്‍ എ.എസ്‌ നജിം, സബ്‌ ഇന്‍സ്‌പക്‌ടര്‍ ടി.ഡി പ്രതീഷ്‌, ജില്ലാ എസ്‌.പി.സി. അസിസ്‌റ്റന്റ്‌ നോഡല്‍ ഓഫീസര്‍ ജി.സുരേഷ്‌ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. മാര്‍ത്തോമ്മാ എച്ച്‌.എസ്‌.എസ്‌ പത്തനംതിട്ട, ജി.എച്ച്‌ .എസ്‌.എസ്‌.പത്തനംതിട്ട, എസ്‌.എന്‍.വി.എച്ച്‌.എസ്‌.എസ്‌.അങ്ങാടിക്കല്‍ സൗത്ത്‌, പി.എസ്‌.വി.പി.എം.എച്ച്‌ എസ്‌.എസ്‌.ഐരവണ്‍ കോന്നി, എ.എം.എച്ച്‌.എസ്‌.എസ്‌ ഇടയാറന്മുള,ജി.എച്ച്‌.എസ്‌.എസ്‌. തോട്ടക്കോണം.
മോഡല്‍ റഡിഡന്‍ഷ്യല്‍ സ്‌കൂള്‍ വടശ്ശേരി ക്കര എന്നീ സ്‌കൂളുകളില്‍ നിന്നും ഉള്ള 280 കേഡറ്റുകളുടെ പാസിംണ്മ്‌ ഔട്ട്‌ പരേഡ്‌ ആണ്‌ നടന്നത്‌.

Ads by Google
Advertisement
Friday 13 Feb 2026 09.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW