-->
മഞ്ഞിനിക്കര: അനുഗഹം തേടി നാടിന്‍റെ നാന ഭാഗത്തു നിന്നും വിശ്വാസികള്‍ മഞ്ഞിനിക്കര കബറിങ്കല്‍ എത്തി തുടങ്ങി . ഇന്നലെ മുതല്‍ തീര്‍ത്ഥാടകരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിന് അകത്തുനിന്നും , പുറത്തുനിന്നുമുള്ള തീര്‍ത്ഥാടക ഗ്രൂപ്പുകള്‍ ഇന്ന് ഉച്ചയോടെ എത്തിച്ചേരും . വടക്കന്‍ മേഖല തീര്‍ത്ഥ യാത്ര ഇന്ന് പുലര്‍ച്ചെ ആറരയോടെ മഞ്ഞിനിക്കരയില്‍ എത്തും . മുന്‍പ് ഉച്ചക്ക് ശേഷം വരുന്ന പ്രധാന തീര്‍ത്ഥ യാത്രയാണ് ഇത്തവണ രാവിലെ എത്തുന്നത് . രാത്രി സമയങ്ങളില്‍ നടക്കുകയാണ് ഇപ്പോള്‍ ചെയുന്നത് . ദയറാ കവാടത്തില്‍ പെരുന്നാള്‍ കമ്മിറ്റീ ചെയര്‍മാന്‍ അത്തനാസിയോസ് ഗീവര്‌ഗീസ് മെത്രാപ്പോലീത്ത സ്വീകരിക്കും .
കണ്ണൂര്‍ കേളകം , മലബാര്‍ ചെറ്റപ്പാലം , കല്‌പറ്റ , മീനങ്ങാടി , കോഴിക്കോട് , അങ്കമാലി , കോതമംഗലം , പെരുമ്പാവൂര്‍ , വടക്കന്‍ പറവൂര്‍ , ആലുവ , കരിങ്ങാച്ചിറ , കാക്കനാട് , മുവാറ്റുപുഴ , കോട്ടയം , മണര്‍കാട് , കട്ടപ്പന , കൂത്താട്ടുകുളം , തൊടുപുഴ , ഹൈറേഞ്ച് മേഖല , അടിമാലി , തുമ്പമണ്‍ ഭദ്രാസനത്തിലെ കിഴക്കന്‍ മേഖല , കൊല്ലം ഭദ്രാസനത്തിലെ തെക്കന്‍ മേഖല , നിരണം ഭദ്രാസനത്തിലെ പടിഞ്ഞാറന്‍ മേഖല , കട്ടപ്പന , പീരുമേട് , റാന്നി ഉള്‍പ്പെട്ട ഹൈറേഞ്ച് മേഖല , എന്നിവിടങ്ങളില്‍ നിന്നും തീര്‍ത്ഥ യാത്ര ഗ്രൂപ്പുകള്‍ ഇന്ന് മഞ്ഞിനിക്കര കബറിങ്കല്‍ എത്തിച്ചേരും .
ഇന്ന് പുലര്‍ച്ചെ 5 മണിക്ക് പ്രഭാത നമസ്‌കാരവും 7.30ന് ശ്രേഷ്‌ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തിലും പൗരസ്‌ത്യ സുവിശേഷം സമാജത്തിന്‍റെ മോര്‍ ക്രിസോസ്‌റ്റമോസ് മര്‍ക്കോസ്, ക്‌നാനായ ഭദ്രാസനത്തിന്‍റെ മോര്‍ ഈവാനിയോസ് കുര്യാക്കോസ് എന്നിവരുടെ സഹ കാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും നടക്കും .വൈകിട്ട് 5 ന് സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് 6ന് പൊതുസമ്മേളനവും നടക്കും.