Wednesday, March 11, 2026 Last Updated 31 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.45 AM

ദേശീയ പണിമുടക്ക്‌ നാള്‍ വിശ്രമമില്ലാതെ അഗ്നിരക്ഷാസേന

uploads/news/2026/02/825283/4.jpg

പത്തനംതിട്ട: രാജ്യമെമ്പാടും തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കിയപ്പോള്‍ പത്തനംതിട്ട അഗ്നി ശമന നിലയത്തിലുള്ളവര്‍ക്ക്‌ ഇന്നലെ വിശ്രമമില്ലാ ദിനമായിരുന്നു.ഇന്നലെ പകല്‍ മാത്രം പത്തിടങ്ങളില്‍ ഇവര്‍ രക്ഷാ പ്രവര്‍ത്തവുമായി എത്തി.മഞ്ഞനിക്കര,മാരാമണ്‍ കണ്‍വന്‍ഷനുകള്‍ വേറെയും. രാവിലെ ഏഴരക്ക്‌ കുലശേഖരപതി- വലംചുഴി റോഡില്‍ റോസ്‌ ഹൌസ്‌ ല്‍ ഹബീബ്‌ ന്‌ടെ വീടിന്‌ടെഗേറ്റില്‍ കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി ആയിരുന്നു തുടക്കം. റാന്നി, വായ്‌പൂര്‍ ഭാഗത്തു മണിമല ആറ്റില്‍ വീണ ആളിനായി തെരച്ചില്‍ നടത്തി.മൃതദേഹം കണ്ടെടുത്തു.
ഉച്ചക്ക്‌ വടശേരിക്കര കുമ്പളാം പൊയ്‌ക - ഉതിമൂട്‌ മൂട്‌ ഭാഗത്തു രാധാകൃഷ്‌ണന്റെ രണ്ട്‌ ഏക്കറോളം വരുന്ന പാറക്കെട്ട്‌ നിറഞ്ഞ വസ്‌തുവിലെ പുല്ലിനും, അടികാടിനും തീ പിടിച്ചത്‌ സേനയെത്തി അടിച്ചു കെടുത്തി.
തൊട്ടുപിന്നാലെ നരിയാപുരം ഭാഗത്തെ 3 ഏക്കറോളം വരുന്ന റബ്ബര്‍ തോട്ടം അടിക്കാടിന്‌ തീ പിടിച്ചത്‌ സേന വെള്ളം പമ്പ്‌ ചെയ്‌തും അടിച്ചും തീ കെടുത്തി.
പത്തനംതിട്ട സെന്റ്‌ പീറ്റേഴ്‌സ് ജങ്‌ഷന്‌ സമീപം കൂട്ടിയിട്ടിരുന്ന പുല്ലിനും മാലിന്യത്തിനും തൊട്ടടുത്തു നിന്ന മരത്തിനു തീ പിടിച്ചു .നഗരത്തില്‍ നന്നായി പുക ഉയരുകയും ചെയ്‌തത്‌ സേന എത്തി തീ നിശേഷം അണച്ചു.
ഓമല്ലൂര്‍ പഞ്ചായത്ത്‌, പുത്തന്‍പീടിക മലമാക്കാവ്‌ ഭാഗത്തു കുഞ്ഞുകുട്ടിയുടെയും സമീപ പറമ്പിലെയും പുല്ലിനും അടികാടിനും തീ പിടിച്ചു കത്തിയത്‌ അണച്ചു.
വി കാട്ടയം, കുളിക്കുന്ന പാറ ഭാഗത്തു, നെല്ലി മൂട്ടില്‍ നാരായണന്‍ നായരുടെ 5 ഏക്കറോളം വരുന്ന റബ്ബര്‍ തോട്ടത്തിലെ അടിക്കാട്‌ കത്തിയിടത്തും ഇവര്‍ എത്തി.
വെട്ടിപ്പുറം, അഞ്ചക്കാല ഭാഗത്തു ജോസഫ്‌ പാവു വിന്‌ടെ 30 ഏക്കറോളം വരുന്ന പറമ്പിലെ 10 ഏക്കറോളം വരുന്ന സ്‌ഥലത്തെ തേക്ക്‌, റബ്ബര്‍ തോട്ടത്തിലെ അടിക്കാടിനാണ്‌ തീ പിടിച്ചത്‌.ഇതും വെള്ളം അടിച്ചും തീ കെടുത്തി.
പിന്നീട്‌ മുണ്ടുകോട്ടക്കല്‍ ഭാഗത്തെ റബ്ബര്‍ അടിക്കാടിന്‌ തീ പിടിച്ചത്‌.സേന എത്തി അണച്ചു .
കോഴഞ്ചേരി - മണ്ണാകുളഞ്ഞി റോഡില്‍ മുണ്ടോട്ടിക്കല്‍ ജങ്‌ഷനില്‍ കുടിലില്‍ പടി ഭാഗത്തെ റബ്ബര്‍ അടിക്കാടിന്‌ തീ പിടിച്ചത്‌ സംബന്ധിച്ച്‌ വിളി എത്തി.എന്നാല്‍ വാഹനങ്ങള്‍ മറ്റിടങ്ങളില്‍ ആയതിനാല്‍ റാന്നി നിലയത്തിന്‌ കൈമാറി.
മതിലില്‍ വാഹനമിടിച്ചു്‌ പരുക്കേറ്റ ഡ്രൈവര്‍ക്കും അഗ്നി സുരക്ഷാ സേന രക്ഷകരായി.നിയന്ത്രണം വിട്ടു റോഡരികിലെ മതിലിലേക്ക്‌ ഇടിച്ചു കയറിയ ഉണ്ടായ അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ ക്യാബിനില്‍ വാഹനം ഓടിച്ചിരുന്ന കാവുംഭാഗം സ്വദേശി മാത്യു (45) കുടുങ്ങുകയായിരുന്നു.
വിവരമറിഞ്ഞ്‌ സേ്‌റ്റഷന്‍ ഓഫീസര്‍ വി വിനോദ്‌ കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ പത്തനംതിട്ട അഗ്നിരക്ഷാ സേന ഹൈഡ്രോളിക്‌ കട്ടര്‍ ഉപയോഗിച്ച്‌ ഡ്രൈവര്‍ ക്യാബിന്‍ മുറിച്ചുമാറ്റി മാത്യുവിനെ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന്‌ ഇയാളെ ഫയര്‍ഫോഴ്‌സിന്റെ തന്നെ ആംബുലന്‍സില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റി.
സേ്‌റ്റഷന്‍ ഓഫീസര്‍ വി. വിനോദ്‌ കുമാറിന്‌ പുറമേ രക്ഷാപ്രവര്‍ത്തനത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ്‌ റസ്‌ക്യൂ ഓഫീസര്‍ കെ. പി പ്രദീപ്‌, ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ ഓഫീസര്‍മാരായ മനോജ്‌ കുമാര്‍, ഫ്രാന്‍സിസ്‌, ശ്യാംജി, രഞ്‌ജിത്ത്‌, നൗഷാദ്‌, ജിഷ്‌ണു കെ. പി, അനുരാജ്‌, അനില്‍കുമാര്‍ രാജശേഖരന്‍ നായര്‍ അജയകുമാര്‍. ഇവരെ കൂടാതെ സിവില്‍ ഡിഫന്‍സ്‌ അംഗങ്ങളായ അശ്വിന്‍ കെ മോഹന്‍, സ്‌മിത എന്‍ നായര്‍ എന്നിവരും പങ്കാളികളായി.

Ads by Google
Advertisement
Friday 13 Feb 2026 09.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW