-->
പെരുനാട് : പ്രതിക്കെതിരെ നരഹത്യാശ്രമത്തിന് പ്രതിക്ക് മൂന്ന് വര്‌ഷം തടവ്.വടശേരിക്കര ബൌണ്ടറി സ്വദേശിയായ ജീരകത്തിനാലില്‍ ബിനുമാത്യു (48)വിനെയാണ് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി-3 ശിക്ഷിച്ചത്. 2023 ല്‍ പെരുനാട് പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് ശിക്ഷ . വടശേരിക്കര സ്വദേശിയായ സേതുരാമന്‍നായരെ വടശേരിക്കര മാര്‍ക്കറ്റില്‍ വെച്ച് പ്രതി കമ്പി വടിഉപയോഗിച്ച് തലയ്‌ക്കും ശരീരത്തും അടിച്ച് മുറിവേല്‌പിക്കുകയായിരുന്നു.
പ്രതിക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്ത പോലീസ് 2023 ല്‍ അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ്‌ജ് ഷീറ്റ് സമര്‍പ്പിച്ചു. വിചാരണ പൂര്‍ത്തിയാക്കിയ കോടതി കമ്പി വടി ഉപയോഗിച്ച് ദേഹോപദ്രവമേല്‌പിച്ചതിന് പ്രതിയെ 3 വര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി-3 ലെ ജഡ്‌ജ് എഫ് .മിനിമോള്‍ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ബിന്നി ഹാജരായി.പെരുനാട് പോലീസ് സബ്‌ഇന്‍സ്‌പെക്‌ടര്‍ആയിരുന്ന റെജിതോമസ് ആണ് കേസ് അന്വേഷിച്ചത്.