-->
ചിറ്റാര്‍ : അയല്‍വാസിയായ മധ്യവയസ്‌ക്കന്റെ തലയ്‌ക്ക് കല്ലെടുത്തിടിച്ച് പരിക്കേല്‌പിക്കുകയും തടസം പിടിക്കാനെത്തിയ വീട്ടുകാരെ ദേഹോപദ്രവമേല്‌പിക്കുകയും ചെയ്‌ത കേസില്‍ പ്രതികളെ ചിറ്റാര്‍ പോലീസ് പിടികൂടി.ചിറ്റാര്‍ വയ്യാറ്റുപുഴ തേറകത്തുംമണ്ണ് സ്വദേശികളായ പുതുപ്പറമ്പില്‍ വീട്ടില്‍ ലാലു (55),സജി (53) എന്നിവരാണ് പിടിയിലായത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നാം പ്രതിയ്‌ക്കെതിരെ പോലീസില്‍ പരാതി കൊടുത്തതിലുളള മുന്‍വിരോധമാണ് കാരണമായി പോലീസ് പറയുന്നത്. പ്രതികളെ ചിറ്റാര്‍ പോലീസ് സബ് ഇന്‍സ്‌പെക്‌ടര്‍ എ.ആര്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ എസ്.ഐ.അനില്‍കുമാര്‍,സി.പി.ഒ മാരായ സജിന്‍.സജീവ് എന്നിവര്‍ ചേര്‍ന്നാണ് അറസ്‌റ്റ് ചെയ്‌തത്.ഇരുവരെയും കോടതിയില്‍ ഹാജരാക്കി