Wednesday, March 11, 2026 Last Updated 26 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.45 AM

ജ്യോതി- ഛായാ ചിത്ര ഘോഷയാത്രകള്‍ക്ക്‌ ഇന്ന്‌ തുടക്കം

കോഴഞ്ചേരി : അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്‌ മുന്നോടിയായുള്ളഘോഷയാത്രകള്‍ ഇന്ന്‌ ആരംഭിക്കും. ജ്യോതി പ്രയാണം കൊല്ലം പത്മന ആശ്രമത്തില്‍ നിന്നും ഛായാചിത്ര ഘോഷയാത്ര എഴുമറ്റൂര്‍ ശ്രീ പട്ടാര ആശ്രമത്തില്‍ നിന്നുമാണ്‌ ആരംഭിക്കുന്നത്‌.
പന്മന ശ്രീ ബലഭട്ടാരകേശ്വര ക്ഷേത്രത്തിലെ കേടാവിളക്കില്‍ നിന്ന്‌ രാവിലെ
ഏഴിന്‌ ആശ്രമ മഠാധിപതി കൃഷ്‌ണമയാനന്ദ തീര്‍ത്ഥപാദ സ്വാമി ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ്‌ പി. എസ്‌. നായര്‍ക്കു ദീപം പകര്‍ന്നു നല്‍കും. കരുനാഗപ്പള്ളി ,പുതിയകാവ്‌ ദേവീ ക്ഷേത്രം, കരുനാഗപ്പള്ളി എന്‍ എസ്‌ എസ്‌ താലൂക്ക്‌ യൂണിയന്‍, ഓച്ചിറ ശ്രീ പരഹ്‌ബ്രഹ്‌മ ക്ഷേത്രം, ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം കായംകുളം, ചെട്ടികുളങ്ങര ദേവീ ക്ഷേത്രം, മാവേലിക്കര പുതിയകാവ്‌ ദേവീ ക്ഷേത്രം,
മാവേലിക്കര എന്‍ എസ്‌ എസ്‌ താലൂക്‌ യൂണിയന്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷം ഉച്ചയോടെ ശ്രീ ചെറുകോല്‍ ശുഭാനന്ദ ആശ്രമത്തില്‍ എത്തിച്ചേരും .തുടര്‍ന്ന്‌ ചെന്നിത്തല, മാന്നാര്‍, ചെങ്ങന്നൂര്‍ എന്‍ എസ്‌ എസ്‌ താലൂക്‌ യൂണിയന്‍ എന്നിവിടങ്ങള്‍ വഴി വൈകിട്ട്‌ ഏഴിന്‌ കിടങ്ങന്നൂര്‍ ശ്രീ വിജയാനന്ദ ആശ്രമത്തില്‍ എത്തിച്ചേരും.
രണ്ടാം ദിവസം ആറന്മുള, തെക്കേമല, ഇലന്തൂര്‍, ഓമല്ലൂര്‍, കോന്നി, മലയാലപ്പുഴ,കടമ്മനിട്ട, നാരങ്ങാനം, കോഴഞ്ചേരി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍, എന്‍ എസ്‌എസ്‌ താലൂക്ക്‌ യൂണിയന്‍, കരയോഗങ്ങള്‍, എസ്‌ .എന്‍ .ഡി. പി ശാഖകളും വിവിധസംഘടനകളുടെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വഴി നെടുംപ്രയാര്‍, തേവലശേരി ദേവീ ക്ഷേത്രത്തില്‍ സമാപിക്കും. മൂന്നാം ദിവസം ചെട്ടിമുക്ക്‌, പുല്ലാട്‌,പുളിമുക്ക്‌, കാഞ്ഞീറ്റുകര വഴി 11 ന്‌ ശ്രീ വിദ്യാധിരാജ നഗറില്‍ എത്തും.
ശ്രീ വിദ്യാധിരാ ജ ചട്ടമ്പി സ്വാമിയുടെ ഛായാചിത്രം വഹിച്ചുള്ള ഘോഷയാത്രഎഴുമറ്റൂര്‍ ശ്രീ പട്ടാര ആശ്രമത്തില്‍ നിന്നും ഉച്ചക്ക്‌ 1.30 ന്‌ ആരംഭിക്കും
.വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്‌ഞാനാന്ദ തീര്‍ത്ഥപാദര്‍
ഉദ്‌ഘാടനം നിര്‍വഹിക്കും. ആദ്യ ദിവസം ഇരവി പേരൂര്‍,വള്ളംകുളം,
കവിയൂര്‍, മല്ലപ്പള്ളി, കോട്ടാങ്ങല്‍ പെരുമ്പെട്ടി വഴി ചാലാപ്പള്ളി
വലിയകുന്നം അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ സമാപിക്കും. 14 ന്‌ കൊറ്റനാട്‌
പ്രണമലക്കാവ്‌ ദേവീ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച്‌ വൃന്ദാവനം കുന്നം,
വെച്ചുച്ചിറ മണ്ണടി ശാല, കുനംകര, വടശ്ശേരിക്കര,മാടമണ്‍ ,ഐത്തല, റാന്നി വഴി
തോട്ടാമണ്‍കാവ്‌ ദേവി ക്ഷേത്രത്തില്‍ സമാപിക്കും. 15 ന്‌ മേനംതോട്ടത്ത്‌ ആരംഭി
ച്ച്‌ തടിയൂര്‍ വഴി ചെറുകോല്‍പുഴയില്‍ എത്തും. ഇരു ഘോഷയാത്രകളും അയിരൂര്‍ പുതിയകാവ്‌ ദേവീക്ഷേത്രത്തില്‍ നിന്നുള്ള പതാക ഘോഷയാത്രയുമായി ചട്ടമ്പി സ്വാമി സ്‌മൃതി മണ്ഡപത്തില്‍ സംഗമിച്ച്‌ വിദ്യാ ധിരാജ നഗറില്‍ എത്തും.15 മുതല്‍ 22 വരെയാണ്‌ പരിഷത്തു്‌ നടക്കുന്നത്‌.

Ads by Google
Advertisement
Friday 13 Feb 2026 09.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW