Wednesday, March 11, 2026 Last Updated 28 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.45 AM

ദൈവത്തോടൊപ്പം നടക്കാനുള്ള നിയോഗമാണ്‌ സഭയ്‌ക്കുള്ളത്‌: ബസേലിയോസ്‌ കാതോലിക്കാ ബാവ

മാരാമണ്‍: ദൈവത്തോടൊപ്പം നടക്കുന്ന മനുഷ്യനും മനുഷ്യരോടൊപ്പം നടക്കുന്ന ദൈവവുമാണ്‌ ചരിത്രത്തിലെ ഏത്‌ സംഭവത്തേക്കാളും വലുത്‌. ദൈവത്തോടൊപ്പം നടക്കുവാനുള്ള നിയോഗമാണ്‌ എന്നും സഭയ്‌ക്കുള്ളതെന്നും ഡോ. ബസേലിയോസ്‌ മോര്‍ ജോസഫ്‌ കാതോലിക്കാ ബാവാ. മാരാമണ്‍ കണ്‍വന്‍ഷന്‍ എക്യൂമെനിക്കല്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബാവ.
നിയോഗത്തിന്റെ നിര്‍ബന്ധവും സഭ ഏകവും വിശുദ്ധവും സാര്‍വത്രികവുമായതാണെന്ന ബോധ്യവുമാണ്‌ ഓരോ എക്യുമെനിക്കല്‍ സമ്മേളനങ്ങളുടെയും ജീവനായി വര്‍ത്തിക്കുന്നത്‌. ഓരോ കൂടിവരവും സഭ ദൈവത്തോടൊപ്പമാണോ നടക്കുന്നതെന്നു പുനഃപരിശോധന നടത്തുന്നതിനുള്ള മുഖാന്തരമായി മാറണം.
വിഭജനവും വേര്‍പാടും വേര്‍തിരിക്കലും ഇന്നിന്റെ തുടര്‍ക്കഥയാകുമ്പോള്‍ ത്രിത്വത്തിലെ ഐക്യവും സാരംശത്തിലെ ഏകത്വവും സഭയുടെ എക്യുമെനിസത്തിന്റെ അടിസ്‌ഥാനം എന്നും നാം നിരന്തരമോര്‍ക്കണം.
സഭകളുടെ ഐക്യം ഒരു ഘടനാപരമായ ആവശ്യമല്ല, മറിച്ച്‌ അത്‌ ദൈവശാസ്‌ത്രപരമായ അനിവാര്യതയാണ്‌. ഐക്യതയ്‌ക്ക് വിഘ്‌നം വരുത്തുന്നത്‌ വ്യത്യസ്‌തരായി നിലനില്‍ക്കുമ്പോള്‍ ആരാണ്‌ വലിയത്‌ എന്നുള്ള തോന്നലാണ്‌ ശിഷ്യരുടെ ഐക്യത്തെ തകര്‍ത്തത്‌. എല്ലാ സഭകള്‍ക്കും അതിന്റേതായ ചരിത്രവും തനിമയും പാരമ്പര്യങ്ങളുമുണ്ട്‌. അവ നിലനിര്‍ത്തിക്കൊണ്ട്‌ ഐക്യം കാക്കുവാന്‍ കഴിയണം. പരിസ്‌ഥിതി സൗഹാര്‍ദ്ദത്തിന്റെയും ദൈവശാസ്‌ത്രത്തിന്റെയും വിദ്വേഷത്തിന്റെയും സംവാദങ്ങളുമായി മാത്രം എക്യുമെനിക്കല്‍ സമ്മേളനങ്ങള്‍ മാറരുത്‌. സ്‌നേഹത്തിന്റെ സംവാദമാകണം ഓരോ എക്യുമെനിക്കല്‍ സമ്മേളനത്തിന്റെയും ജീവന്‍. സഭകളുടെ സംവാദങ്ങള്‍ കേവല ദൈവശാസ്‌ത്ര ചര്‍ച്ചകള്‍ക്ക്‌ വേണ്ടി മാത്രമാവരുത്‌. മറിച്ച്‌ സമഹവര്‍ത്തിത്തത്തിനാവണം എന്നുള്ള പോപ്പ്‌ ഫ്രാന്‍സിസിന്റെ വാക്കുകള്‍ ഇവിടെ പ്രസക്‌തമാണ്‌.
മതനിഷേധവും നിരീശ്വരവാദവും വര്‍ദ്ധിക്കുന്ന കാലത്ത്‌ എന്റെ മതമാണ്‌, അതു മാത്രമാണ്‌ ശരിയെന്നുള്ള തോന്നല്‍ ഒട്ടും ശരിയല്ല. സഹിഷ്‌ണുതയോടെയുള്ള കാഴ്‌ചകള്‍ നമുക്കാവശ്യമായിത്തീരണം. മാറിചിന്തിക്കുന്ന നല്ല മനുഷ്യരാകണം. ഐക്യതയ്‌ക്കായുള്ള ദൈവശാസ്‌ത്ര ചിന്തകളും തത്വശാസ്‌ത്രപരമായ സംവാദങ്ങളും അര്‍ത്ഥവത്തതാണെങ്കിലും അതില്‍ മാത്രം ചുരുങ്ങാതെ പുതിയ തലങ്ങളിലേക്ക്‌ വളരേണ്ടത്‌ അനിവാര്യമാണെന്നും ബാവ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

Ads by Google
Advertisement
Friday 13 Feb 2026 09.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW