Wednesday, March 11, 2026 Last Updated 11 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.45 AM

സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക്‌ മുന്നില്‍ നഗ്നതാപ്രദര്‍ശനം; യുവാവ്‌ പിടിയില്‍

അടൂര്‍ : സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക്‌ നേരെ നഗ്നതാ പ്രദര്‍ശനവും ലൈംഗീകാതിക്രമവും കാട്ടിയ പ്രതിയെ അടൂര്‍ പോലീസ്‌ പിടികൂടി. കിഴക്കേ കല്ലട മതിലകം സ്വദേശിയായ ഹരിഭവനില്‍ അനീഷ്‌ ദാസ്‌ (38) ആണ്‌ അറസ്‌റ്റിലായത്‌.ട്യൂഷന്‍ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുകയായിരുന്ന പെണ്‍കുട്ടിക്ക്‌ നേരെ സ്‌കൂട്ടറിലെത്തിയ പ്രതി നഗ്നതാ പ്രദര്‍ശനം നടത്തുകയും കൈയില്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ആയിരുന്നു. കഴിഞ്ഞ ഒന്നിനായിരുന്നു കേസിന്‌ ആസ്‌പദമായ സംഭവം നടന്നത്‌. അടൂര്‍ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ അനീഷ്‌ എബ്രഹാം രജിസ്‌റ്റര്‍ ചെയ്‌ത പോക്‌സോ കേസില്‍ ഒളിവില്‍പ്പോയ പ്രതിയെ ഇന്‍സ്‌പെക്‌ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്‌.ഐ ദീപു , സിവില്‍ പോലീസ്‌ ഓഫിസര്‍മാരായ ശ്യാം കുമാര്‍ , രാഹുല്‍ , അര്‍ജുന്‍ എന്നിവരടങ്ങിയ സംഘമാണ്‌ പിടികൂടിയത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Friday 13 Feb 2026 09.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW