Saturday, March 14, 2026 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.45 AM

ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികള്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ നഗര്‍ സന്ദര്‍ശിച്ചു

മാരാമണ്‍:അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികള്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ നഗര്‍ സന്ദര്‍ശിച്ചു . മഹാമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ അഡ്വ. കെ. ഹരിദാസ്‌, സെക്രട്ടറി അഡ്വ.ഡി. രാജഗോപാല്‍ എന്നിവര്‍ മണല്‍പ്പുറത്തെ സുവിശേഷ പ്രസംഗ സംഘം എക്‌സിബിഷന്‍ സ്‌റ്റാളും സന്ദര്‍ശിച്ചു.കഴിഞ്ഞ വര്‍ഷങ്ങളിലും ഇരു കണ്‍വന്‍ഷന്‍ ഭാരവാഹികളും പരസ്‌പര സന്ദര്‍ശനം നടത്തിയിരുന്നു.സുവിശേഷ സംഘം മാനേജിങ്‌ കമ്മിറ്റി അംഗങ്ങളായ റവ. ജോജി ജേക്കബ്‌, റവ. ബിജു സാം, പി. പി. അച്ചന്‍ കുഞ്ഞ്‌, സാം ചെമ്പകത്തില്‍, റ്റിജു. എം. ജോര്‍ജ്‌, മനോജ്‌ മലയില്‍ എന്നിവര്‍ ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികളെ സ്വീകരിച്ചു.

Ads by Google
Advertisement
Friday 13 Feb 2026 09.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW